ഹജ്ജിനെത്തിയ സംഘടന നേതാക്കൾക്ക് മക്കയിൽ ഐ.സി.എഫ്, ആർ.എസ്.സി നൽകിയ
സ്വീകരണം
ഹജ്ജിനെത്തിയ നേതാക്കൾക്ക് ഐ.സി.എഫ്, ആർ.എസ്.സി സ്വീകരണം നൽകി
മക്ക: ഹജ്ജിനെത്തിയ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, സമസ്ത, മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്,എഫ്, എസ്.എം.എ തുടങ്ങിയ സംഘടനകളുടെ സാരഥികളായ ഐ.എം.കെ. ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, ഇബ്രാഹിം, വള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദുസ്സമദ് മുട്ടന്നൂർ, അബൂബക്കർ അഹ്സനി എന്നിവർക്ക് മക്ക സെൻട്രൽ ഐ.സി.എഫ്, ആർ.എസ്.സി കമ്മിറ്റികൾ സംയുക്തമായി സ്വീകരണം നൽകി.
ഏഷ്യൻ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദരവ് സംഗമത്തിൽ ഇ. സുലൈമാൻ അടക്കമുള്ള നേതാക്കളെ ആദരിച്ചു. സ്വീകരണ സംഗമത്തിന് ഷാഫി ബാഖവി, അബ്ദുൽ റഷീദ് അസ്ഹരി, ഹനീഫ് അമാനി, ശംസുദ്ദീൻ നിസാമി, അബ്ദുൽ കബീർ ചൊവ്വ, അബൂബക്കർ കണ്ണൂർ, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, ശിഹാബ് കുറുകത്താണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.