Posted On
date_range Updated On
date_range ഹജ്ജ്: മക്കയിലേക്ക് കൊണ്ടുവരുന്ന കാലികളെ പരിശോധിക്കും
ജിദ്ദ: ഹജ്ജ് സീസൺ കഴിയുന്നതുവരെ മക്കയിലേക്ക് കൊണ്ടുവരുന്ന കാലികളെ പരിശോധിക്കാൻ വെറ്റിറിനറി സംഘം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മക്ക മേഖല കാര്യാലയമാണ് സംഘത്തെ ഒരുക്കിയിരിക്കുന്നത്. പ്രത്യേക ചെക്പോയൻറ് ഏർപ്പെടുത്തി സംഘം മക്കയിലേക്ക് എത്തുന്ന റോഡുകളിൽ പ്രവർത്തനമാരംഭിച്ചതായി ഒാഫിസ് മേധാവി എൻജി. സഇൗദ് ജാറുല്ലാഹ് അൽഗാമിദി അറിയിച്ചു. കൊണ്ടുവരുന്ന കാലികളുടെ ഉറവിടം അറിയുന്നതിനും രോഗമില്ലെന്ന് പരിശോധിച്ചുറപ്പുവരുത്തുന്നതിനുമാണിത്. ഹജ്ജ് സീസൺ കഴിയുന്നതുവരെ സംഘം നിരീക്ഷിക്കും. നവാരിയ, കഅ്കിയ, ബുഹൈത എന്നിവിടങ്ങളിലാണ് കാലികളുടെ പരിശോധനക്ക് ചെക് പോയൻറുകൾ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.