ഗ്രാ​ൻ​ഡ് ഹ​ജ്ജ് സി​മ്പോ​സി​യ​ത്തി​ൽ പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ബ​സ്സാ​മി സം​സാ​രി​ക്കു​ന്നു

മി​ക​ച്ച സം​ഘാ​ട​ന​ത്തി​ലൂ​ടെ ഹ​ജ്ജ് ക്ലേ​ശ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കും: പൊ​തു​സു​ര​ക്ഷ മേ​ധാ​വി

ജി​ദ്ദ: മി​ക​ച്ച ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സം​ഘാ​ട​ന​ത്തി​ലൂ​ടെ​യും ഹ​ജ്ജ് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ ഗ​ണ്യ​മാ​യി ല​ഘൂ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ​മെ​ന്ന്​ പൊ​തു​സു​ര​ക്ഷാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ബ​സ്സാ​മി പ്ര​സ്താ​വി​ച്ചു. ഹ​ജ്ജ് സേ​വ​ന​ങ്ങ​ളി​ലു​ണ്ടാ​യ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യും തീ​ർ​ഥാ​ട​ക​രു​ടെ മെ​ച്ച​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ളും ഇ​ന്ന് എ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​ണെ​ന്ന് ഗ്രാ​ൻ​ഡ് ഹ​ജ്ജ് സി​മ്പോ​സി​യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ജ്ജ് വേ​ള​യി​ൽ 60ഓ​ളം വി​വി​ധ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ അ​റു​ന്നൂ​റി​ല​ധി​കം വ്യ​ത്യ​സ്ത ചു​മ​ത​ല​ക​ളാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ജ​ന​ക്കൂ​ട്ട മാ​നേ​ജ്മെൻറ്​ രീ​തി​ക​ളി​ൽ​നി​ന്ന് മാ​റി, അ​പ​ക​ട​സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ച്ചു​കൊ​ണ്ടു​ള്ള ആ​ധു​നി​ക സു​ര​ക്ഷ സ​മീ​പ​ന​ത്തി​ലേ​ക്ക് മാ​റാ​ൻ ഈ ​കൂ​ട്ടാ​യ്മ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വു​മാ​ണ് ഹ​ജ്ജ് നി​ർ​വ​ഹ​ണ​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ക്ക​യി​ൽ ഒ​രു​ക്കി​യ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന ഹ​ജ്ജ് പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ശു​ഭാ​പ്തി​വി​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ സാ​ങ്കേ​തി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ ഫീ​ൽ​ഡ് അ​നു​ഭ​വ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ഇ​തി​നാ​യി അ​റു​പ​തി​ല​ധി​കം ഏ​ജ​ൻ​സി​ക​ളാ​ണ് പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് ഫീ​ൽ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണം, സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഹ​ജ്ജ് ആ​സൂ​ത്ര​ണം എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ ക​രു​തു​ന്ന​ത് പോ​ലെ ല​ളി​ത​മ​ല്ലെ​ന്നും, എ​ന്നാ​ൽ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മു​ള്ള​തി​നാ​ൽ അ​വ സ​ങ്കീ​ർ​ണ​മ​ല്ലെ​ന്നും പൊ​തു​സു​ര​ക്ഷ മേ​ധാ​വി കൂ​ട്ടി​ച്ചേ​ർ​ത്തു. 

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സൗ​ദി ആ​ഗോ​ള മാ​തൃ​ക: ഹ​ജ്ജ് മ​ന്ത്രി

ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഗ്രാ​ൻ​ഡ് ഹ​ജ്ജ് സി​മ്പോ​സി​യ’​ത്തി​ൽ ഹ​ജ്ജ്-​ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ആ​സൂ​ത്ര​ണം, വി​ക​സ​നം, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് ജ​ന​ക്കൂ​ട്ട മാ​നേ​ജ്മെൻറി​ലും മാ​നു​ഷി​ക സേ​വ​ന​ങ്ങ​ളി​ലും സൗ​ദി അ​റേ​ബ്യ ലോ​ക​ത്തി​ന് മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് ഹ​ജ്ജ്-​ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ പ്ര​സ്താ​വി​ച്ചു. ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഗ്രാ​ൻ​ഡ് ഹ​ജ്ജ് സി​മ്പോ​സി​യ’​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഹ​ജ്ജ് നി​ർ​വ​ഹ​ണ​രം​ഗം കൈ​വ​രി​ച്ച മാ​റ്റ​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ സി​മ്പോ​സി​യം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പ​രി​മി​ത​മാ​യ സ്ഥ​ല​ത്തും സ​മ​യ​ത്തി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര നി​യ​ന്ത്രി​ക്കു​ന്ന​തി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും ഈ ​നൂ​ത​ന സം​വി​ധാ​നം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു.

വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ടി​രു​ന്ന മു​ൻ​കാ​ല രീ​തി​യി​ൽ നി​ന്ന്, ശാ​സ്ത്ര​ത്തെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ധു​നി​ക രീ​തി​യി​ലേ​ക്ക് ഹ​ജ്ജ് സം​വി​ധാ​നം മാ​റി​യി​ട്ടു​ണ്ട്. ഇ​ത് പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത​യും സേ​വ​ന നി​ല​വാ​ര​വും വ​ർ​ധി​പ്പി​ച്ച​താ​യും, തീ​ർ​ഥാ​ട​ക​ർ​ക്ക് സ​മാ​ധാ​ന​ത്തോ​ടെ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​െൻറ നി​ര​ന്ത​ര​മാ​യ ശ്ര​ദ്ധ​യാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നും, ഹ​ജ്ജ് സേ​വ​ന വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടാ​യി ന​ട​ക്കു​ന്ന ശാ​സ്ത്രീ​യ സം​വാ​ദ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​സി​മ്പോ​സി​യ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Hajj hardships will be eased through better organization: Public Security Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.