തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ ബിർ ഇബിൻ ഹിർമാസ് എന്ന സ്ഥലത്ത് കാർഷിക ജോലി ചെയ്തുവരുന്നതിനിടെ മരിച്ച ഉത്തർപ്രദേശ് മഹുലി സ്വദേശി മുഹമ്മദ് ഷരീഫിെൻറ (43) മൃതദേഹം ഖബറടക്കി. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ, വിവരമറിഞ്ഞെത്തിയ പൊലിസ് ഉടൻ തന്നെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന്, സി.സി.ഡബ്ല്യു.എ അംഗങ്ങളായ ഇസ്മാഈൽ പുള്ളാട്ട്, ലാലു ശൂരനാട്, നാട്ടുകാരനായ മുഹമ്മദ് അജം, സ്പോൺസർ, സാലി പട്ടിക്കാട്, തബൂക്ക് കെ.എം.സി.സി വെൽഫെയർ വിങ് എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം തബൂക്കിൽ ഖബറടക്കി. പരേതനായ അബ്ദുള്ളയുടെയും ഷാകിറുൻ നിഷയുടെയും മകനാണ് മുഹമ്മദ് ഷരീഫ്. നസ്രതുൻ നിഷയാണ് ഭാര്യ. സബീന, റുകിയ, റുബീന എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.