ഹജ്ജ്; പുണ്യസ്ഥലങ്ങളിലെ നടപ്പാതകൾ തണുപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു

ജിദ്ദ: ഹജ്ജ് ദിനങ്ങൾ അടുത്തുവന്ന സാഹചര്യത്തിൽ ഇതാദ്യമായി മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ നടപ്പാതകൾ തണുപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. മുനിസിപ്പൽ, ഗ്രാമ, ഭവന മന്ത്രാലയവും അനുബന്ധ വകുപ്പുകളുമായി സഹകരിച്ച് റോഡ് അതോറിറ്റിയാണ് ഹജ്ജ് വേളയിൽ തീർഥാടകർ പ്രധാനമായും കടന്നുപോകുന്ന നടപ്പാതകൾ തണുപ്പിക്കാനുള്ള പരീക്ഷണം ആരംഭിച്ചത്.

നടപ്പാതകളുടെ പ്രതലം തണുപ്പിക്കുന്നതിന് നേരത്തെ പ്രത്യേക ഗവേഷണ പഠന പരീക്ഷണങ്ങൾ റോഡ് അതോറിറ്റി നടത്തിയിരുന്നു. ആ പരീക്ഷണമാണ് പുണ്യസ്ഥലങ്ങളിൽ ഇപ്പോൾ നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുന്നത്. നടപ്പാതകളുടെ പ്രതലങ്ങൾ തണുപ്പിക്കുന്നതിലൂടെ ഉഷ്ണക്കാലത്ത് തീർഥാടകർക്ക് കൂടുതൽ ആശ്വാസം നൽകുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് ജംറയുടെ ഭാഗങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങൾക്ക് മുമ്പ് റിയാദ് മേഖലയിൽ മുനിസിപ്പൽ മന്ത്രാലയവുമായി സഹകരിച്ച് റോഡ്‌സ് അതോറിറ്റി ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു.

റോഡുകൾ പകൽ സമയത്ത് താപനില ആഗിരണം ചെയ്യുന്നതിനാൽ റോഡുകളുടെ താപനില ചിലപ്പോൾ 70 ഡിഗ്രി സെൽഷ്യസിൽ എത്തുന്നതായും റോഡിലെ ചൂട് കൂടുന്നത് വർധിച്ച ഊർജ്ജ ഉപഭോഗത്തിനും വായു മലിനീകരണത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തിയിരുന്നു. ചൂട് കൂടുതൽ ആഗിരണം ചെയ്യാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് റോഡുകളും നടപ്പാതകളും തണുപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. പുണ്യ സ്ഥലങ്ങളിൽ ഇത് പൂർണമായും നടപ്പിലാക്കുന്നതോടെ കാൽനടയാത്രക്കാരായ തീർഥാടകർക്ക് വലിയ ആശ്വാസമാകുകയും സുഖപ്രദമായ അന്തരീക്ഷം അവർക്ക് നൽകുകയും ചെയ്യും.

Tags:    
News Summary - Hajj; A project has been launched to cool the pavements in the holy places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.