മക്ക: ഹജ്ജിെൻറ തിരക്കിൽ പുണ്യഭൂമിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഇവിടെയിരുന്ന് നിരീക്ഷിക്കാം. ഹാജിമാരുടെ നീക്കങ്ങൾ, ഗതാഗത പ്രശ്നങ്ങൾ, ദുരിതങ്ങൾ, പ്രയാസങ്ങൾ, അപകടങ്ങൾ എന്നുവേണ്ട എല്ലാ ചലനങ്ങളും നിരീക്ഷിച്ച് നടപിടികളാവശ്യമായവക്ക് തത്സമയം നിർദേശം നൽകുന്ന സംവിധാനമാണ് മക്കയിലെ ആഭ്യന്തരസുരക്ഷവകുപ്പിന് കീഴിലുള്ള 911 കാൾ സെൻറർ. നഗര നിരീക്ഷണത്തിന് പുറമെ ഹജ്ജിെൻറ നിരീക്ഷണത്തിന് മാത്രമായി ഒരുവിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഇത് കൂടാതെ മിനയിലെ സുരക്ഷാകാര്യാലയത്തിലുമുണ്ട് ഇതുപോലെ നിരീക്ഷണകേന്ദ്രം. പതിനായിരത്തിലധികം ക്യാമറകൾ പുണ്യഭൂമിയിലുടനീളം സ്ഥാപിച്ചാണ് എല്ലാ വീഡിയോ ചിത്രങ്ങളും ഒപ്പിയെടുക്കുന്നത്. ഇത് നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും നൂറ് കണക്ക് സുരക്ഷാജീവനക്കാർ കമ്പ്യൂട്ടർ റൂമുകളിൽ സജ്ജരാണ്. ഇതുകൂടാതെ പൊതുജനങ്ങൾക്ക് 911 േടാൾ ഫ്രീ നമ്പറിലേക്ക് എന്ത് സഹായവും തേടി വിളിക്കാം. ഹാജിമാർക്കും വിളിക്കാം ഇൗ നമ്പറിൽ. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുടെ സേവനം ഇവിടെ ലഭ്യമാണ്. കുറ്റമറ്റ രീതിയിൽ ഹജ്ജ് സംഘടിപ്പിക്കുന്നതിൽ ഇൗ കേന്ദ്രം വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് സുരക്ഷാകാര്യവകുപ്പ് വക്താവ് കേണൽ മൻസൂർ അൽതുർക്കി പറഞ്ഞു. ഇവിടെ നിന്നുള്ള നിർദേശപ്രകാരമാണ് ഫീൽഡിലുള്ള സേനയുടെ പ്രവർത്തനങ്ങൾ. അടിയന്തരസേവനം ആവശ്യമുള്ളിടത്ത് സേനയെ തത്സമയം എത്തിക്കാൻ ഇതു വഴി സാധിക്കും. ഇടപെടലിന് കാലതാമസമെടുക്കില്ലെന്നതാണ് ഇൗ സംവിധാനം കൊണ്ടുള്ള നേട്ടം. ഹജ്ജ് വേളയിൽ അപകടസാധ്യത നിലനിൽക്കുന്ന ജംറാത്ത് പോലുള്ള സ്ഥലങ്ങളിൽ മാത്രം 550 ലധികം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. നേരിയ അപകടസാധ്യത പോലും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇവിടെ കുറ്റമറ്റ സുരക്ഷ ഉറപ്പാക്കുന്നത്. 911 കാൾസെൻററിെൻറ സുരക്ഷാനിരീക്ഷണം മക്ക മേഖലയിലെ പ്രധാനനഗരങ്ങളെ കൂടി ബന്ധിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.