????????? ???? ??? ???? ??? ????????? ??????????

ജിദ്ദയിൽ വനിതകൾക്കായി ജിംനേഷ്യം

ജിദ്ദ: വനിതകൾക്കായുള്ള ജിംനേഷ്യം ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. കമ്യൂണിറ്റി സ്​പോർട്​സ്​ യൂനിയൻ പ്രസിഡൻറ്​ അമീറ റീമ ബിൻത്​ ബൻദർ ബിൻ സുൽത്താൻ കഴിഞ്ഞദിവസം സ്​റ്റുഡിയോ 5 ജിം ഉദ്​ഘാടനം ചെയ്​തു. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന്​ വനിതകൾ വ്യായാമം പതിവാക്കണമെന്ന്​ അമീറ പറഞ്ഞു. ഇലക്​​്ട്രോണിക്​ രജിസ്​ട്രേഷൻ വഴിയാണ്​ ജി​ംനേഷ്യത്തി​​െൻറ പ്രവർത്തനം. ഒക്​ടോബർ 13നാണ്​ അമീറ റീമയെ കമ്യൂണിറ്റി സ്​പോർട്​സ്​ യൂനിയൻ പ്രസിഡൻറായി സൗദി ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറ്​ തുർക്കി അൽ ​ൈശഖ്​ നിയമിച്ചത്​. ഇതാദ്യമായാണ്​ ഇത്തരമൊരു പദവിയിൽ വനിത നിയമിക്കപ്പെടുന്നത്​.
Tags:    
News Summary - Gymnasium for Women in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.