സൗദിയിൽ ഫുട്ബാൾ പരിശീലനത്തിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

ദമ്മാം: അൽഖോബാർ ഫൗസി‌ എഫ്‌. സി യുടെ കളിക്കാരൻ സാദിക്‌ കാളികാവ്‌ ( 28) ഫുട്ബാൾ പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച രാത്രി മൽസരത്തിന്ന് മുമ്പെയുള്ള പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹോസ്പിറ്റലിലെത്തും മുമ്പെ മരണം സംഭവിച്ചു. മയ്യത്ത്‌ അക്‌ റബിയ കിംഗ്‌ ഫഹദ്‌ ആശുപത്രിയിലാണ്. ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് കഴിഞ്ഞ് വന്നത് . അവിവാഹിതനാണ്.

Tags:    
News Summary - gulf death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.