ചെമ്മാട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതത്തെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെമ്മാട്​ സ്വദേശി കരിപറമ്പത്ത്​ പരേതനായ ബീരാ​​െൻറ മകൻ അബ്​ദുല്ലയാണ്​ (48) സർക്കാരാശുപത്രിയിൽ ഞായറാഴ്​ച വൈകീട്ട്​ 4.30ഒാടെ മരിച്ചത്​.

23 വർഷമായി നസീമിൽ ബൂഫിയ നടത്തുന്ന ഇദ്ദേഹത്തിന്​ കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ നെഞ്ചുവേദനയുണ്ടായത്​. അന്ന്​ മുതൽ ആശുപത്രിയിലായിരുന്നു.

ഫാത്തിമയാണ്​ മാതാവ്​. ഭാര്യ: ജമീല. മക്കൾ: ഫവാസ്​ മാസിൻ, ഫഹ്​ന മാസിദ, ഫാത്തിമ മൻസിദ, ഫയാസ്​ മുഹ്​സിൻ. സഹോദര--ങ്ങൾ: സലാഹുദ്ദീൻ, സൈതലവി, റഫീഖ്​, ഹുസൈൻ കോയ, മൂസകോയ, മറിയം, സഫിയ, സാജിദ, റംലത്ത്​.
സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്​ദുല്ല റിയാദ്​ കെ.എം.സി.സി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രഷററാണ്​. ചെമ്മാട്​ പ്രവാസി കൂട്ടായ്​മ പ്രവർത്തകനുമാണ്​.

Tags:    
News Summary - Gulf Death 03-March-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.