ജിദ്ദ: അമേരിക്കൻ തടവറയായ ഗ്വാണ്ടനാമോയിൽ നിന്ന് മോചിപ്പിക്കപ്പെട്ടയാൾ സൗദിയിലെത്തി. അഹമദ് ഹസ അൽദർബിയെന്ന സൗദി പൗരനെയാണ് കഴിഞ്ഞദിവസം രാത്രി റിയാദിലെത്തിച്ചത്. അമേരിക്കൻ പ്രസിഡൻറ് ആയി ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യമായാണ് ഗ്വാണ്ടനാമോ തടവുകാരനെ കൈമാറുന്നത്.
2002 ൽ ഏഡൻ കടലിടുക്കിൽ ഫ്രഞ്ച് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അൽദർബി തടവിലായത്. ബെൽജിയം സ്വദേശി കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന് സഹായം നൽകിയെന്നതായിരുന്നു കുറ്റം. ഏഡൻ കടലിടുക്കിലെ ഏറ്റവും വലിയ എണ്ണ ചോർച്ചക്കും ഇൗ ആക്രമണം കാരണമായിരുന്നു.
13 വർഷത്തെ തടവിനാണ് അൽദർബി ശിക്ഷിക്കപ്പെട്ടത്. നാലുവർഷത്തെ ഗ്വാണ്ടനാമോ വാസത്തിന് ശേഷം ബാക്കി ശിക്ഷ റിയാദിലെ പുനരധിവാസ കേന്ദ്രത്തിൽ അനുഭവിച്ചാൽ മതിയെന്ന ധാരണയെ തുടർന്നാണ് ഇയാളെ സൗദിയിലേക്ക് എത്തിച്ചത്. ഇേതാടെ ഗ്വാണ്ടനാമോയിലെ തടവുകാരുടെ എണ്ണം 40 ആയി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.