ലാലു ജോസഫ്
അറാർ: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ, കരിങ്കല്ലത്താണി സ്വദേശി പള്ളിത്താഴെ വീട്ടിൽ ലാലു ജോസഫ് (54) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അറാർ അമീർ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. കഴിഞ്ഞ 15 വർഷമായി അറാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജോളി.
മക്കൾ: ലിജ, ലിയ, ലിമ. മൃതദേഹം അറാർ അമീർ അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അറാർ പ്രവാസി സംഘം പ്രസിഡൻറും ലോക കേരള സഭാംഗവുമായ സക്കീർ താമരയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.