പാം കൊക്കറ്റൂ പരിശീലകനൊപ്പം

റിയാദ് സീസണിൽ​ ആസ്‌ട്രേലിയൻ അതിഥിയായി 'ചാര തത്ത'

റിയാദ്: സൗദി തലസ്ഥാനത്ത് നടക്കുന്ന റിയാദ് സീസൺ മഹോത്സവത്തിലെ ഈ വർഷത്തെ അതിഥികളിൽ പ്രധാനിയാണ് 'പാം കൊക്കറ്റു' എന്ന പേരിൽ അറിയപ്പെടുന്ന 'ചാര തത്ത'. ഈയിനത്തിന്​ പുറമെ 'റെയിൻബോ ലോറികീറ്റ്​' എന്ന തത്തകളുമുണ്ട്​.

റിയാദ് സീസണി​െൻറ നഗരത്തിന് പുറത്തുള്ള വേദിയായ സഫാരി പാർക്കിലാണ് ഈ അതിഥികൾ സന്ദർശകർക്ക് കാഴ്ച ഒരുക്കുന്നത്. സഫാരി പാർക്കിലെ പക്ഷികളുടെ സോണിലെ മുഖ്യ ആകർഷണമാണ് ഇവർ. രണ്ട് ആൺ തത്തയും ഒരു പെൺ തത്തയുമടങ്ങുന്ന പാം കോക്കറ്റ്​ സംഘമാണ് സീസൺ​ മാറ്റുകൂട്ടാൻ എത്തിയിരിക്കുന്നത്.

അതിശയകരമാം വിധം മനോഹരമാണ് ഇവയുടെ ശരീര സൗന്ദര്യം. ചാര തൂവലുകൾ പുതച്ച കൊക്കറ്റുവി​െൻറ കണ്ണുകളും ചുണ്ടും അതിമനോഹരമാണ്. സാധാരണ തത്തയെ പോലെ അത്ര സൗഹൃദപരമായ ഇടപെടലല്ല ഇവരുടേത്.

കൊഞ്ചിക്കാനും ഭാഷ സംസാരിപ്പിക്കാനും പാട്ട് മൂളിപ്പിക്കാനും അത്ര എളുപ്പമല്ല. ഡിങ്കോ എന്ന് പേരുള്ള ആസ്‌ട്രേലിയൻ കാട്ടുനായ്ക്കളുടെയും തൈപ്പനെന്ന് അറിയപ്പടുന്ന ആസ്​ട്രേലിയൻ മൂർഖനുകളോടും കളിച്ചുവളർന്നതാണ്.

മനുഷ്യരുടെ സ്നേഹ സ്പർശം വല്ലാതെ ഇഷ്‌ടപ്പെടുന്ന കൊക്കറ്റു, തൂവലുകൾക്ക് മുകളിൽ തലോടുമ്പോൾ തന്നെ മുഖത്ത് വിസ്മയം തീർക്കും. ചാര തൂവലുകൾ പിറകിലേക്ക് വലിച്ച് ചുവന്ന കവിളുകൾ പ്രദർശിപ്പിച്ച് സ്നേഹാഭിവാദ്യ പ്രകടനം നടത്തും.

അറബിയിലും ഇംഗ്ലീഷിലുമുള്ള അഭിവാദ്യങ്ങളോട് പ്രതികരിക്കും. പരിശീലകരുടെ ഭാഷയോട് ഇണങ്ങിയതാണിതിന്​ കാരണമെന്ന് ഈ പക്ഷിയുടെ ചീഫ് ട്രെയിനർ പറഞ്ഞു. ഒരു ലക്ഷം സൗദി റിയാലാണ് (20 ലക്ഷം ഇന്ത്യൻ രൂപ) ഇവിടെ പ്രദർശനത്തിനെത്തിയ കൊക്കറ്റുകൾക്ക് വില.


ഇതേ കുടുംബത്തിൽനിന്ന് തന്നെ രണ്ടര ലക്ഷം റിയാൽ (അര കോടി രൂപ) വില വരുന്ന കൊക്കറ്റുകളുമുണ്ട്. ലോറികീറ്റ്​ കുടുംബത്തിൽ നിന്നുള്ള 'റെയിൻബോ ലോറികീറ്റും' മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

ആഴമുള്ള നീല തൂവൽ ചിറകുകളും പച്ച തൂവൽ കൊണ്ട് പൊതിഞ്ഞ തലയുമുള്ള പക്ഷിയാണിവ​. കഴുത്തിൽ ഷാൾ അണിഞ്ഞ പോലെ ഇരുവശത്തും മഞ്ഞ, ഓറഞ്ച് നിറങ്ങളുള്ള ചുവന്ന വർണങ്ങളും റെയിൻബോ ലോറികീറ്റിനെ മനോഹരമാക്കുന്നു.


ചുവന്ന ലോറികീറ്റ്​ തത്ത ഉൾപ്പടെ വിവിധയിനം പക്ഷികളുടെ കലപിലകളാൽ മുഖരിതമാണ് ഇവിടം. കൂടുകളൊന്നുമില്ലാതെ തുറസ്സായ സ്ഥലത്ത് കൃത്രിമ മരച്ചില്ലകൾ നിർമിച്ചാണ് പ്രദർശനം. സന്ദർശകരുടെ കൈകളിലിരുന്ന് ഫോട്ടോ എടുക്കാനും സെൽഫിക്ക് പോസ് ചെയ്യാനുമെല്ലാം പൂർണ സമ്മതവും സഹകരണവുമാണ് ഈ പക്ഷികൾക്ക്.

എല്ലാ ദിവസം രാവിലെ 10 മുതൽ നഗരിയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എല്ലാ സോണിലേക്കും പ്രവേശനം സൗജന്യമാണ്. രണ്ട് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി. ഡിസംബർ 25 വരെയാണ് ഈ വേദിയിൽ ആഘോഷങ്ങളുണ്ടാകുക.

റെയിൻബോ ലോറികീറ്റ്​


Tags:    
News Summary - 'Gray Parrot' as Australian Guest of Riyadh Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.