??????????????? ?????????? ?????? ?????????? ???????? ???????? ???????? ??????????

ആർജിത കഴിവുകൾ സമൂഹത്തിന്​ പകരണം ^ഗോപിനാഥ്​ മുതുകാട്​

ദമ്മാം: കിഴക്കൻ പ്രവിശ്യ സ്​റ്റുഡൻറ്​സ്​ ഇന്ത്യയുടെ ടീൻസ്​ കോൺഫറൻസ്​ മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ ഉദ്​ഘാ ടനം ചെയ്​തു. ഓരോരുത്തരും വ്യത്യസ്തരും അവരവരുടെ മേഖലകളിൽ അതുല്യരുമാണെന്നും ആർജിക്കുന്ന കഴിവുകൾ സമൂഹത്തിലേക്ക് പകരാൻ കഴിയേണ്ടതുണ്ടെന്നും മുതുകാട്​ പറഞ്ഞു. ഒരു വിദ്യാർഥിയുടെ പരമമായ ധർമം പഠിക്കുക എന്നതാണ്. ക്ലാസുകളിൽ പൂർണമായ ശ്രദ്ധ ആവശ്യമാണ്‌. നിരന്തര വായനയിലൂടെ ജീവിതത്തിൽ മാസ്മരിക മാറ്റങ്ങളുണ്ടാക്കാൻ കഴിയും. പാഠപുസ്തകങ്ങൾക്ക്​ അപ്പുറത്തും വായനക്ക് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസവും കഠിന പരിശ്രമവുമാണ് ജീവിത വിജയത്തിന്​ വഴിയൊരുക്കുന്നതെന്ന് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്​മദ് പറഞ്ഞു. ഡോ. മുഹമ്മദ് നജീബ്, ഡോ.സാദിയ ഖാൻ, അമീൻ ചൂനൂർ, മുഹമ്മദ് ഷാൻ എന്നിവർ വിവിധ സെഷനുകൾക്ക്​ നേതൃത്വം നൽകി. പാരൻറിങ്​ സെഷനിൽ അക്ബർ വാണിയമ്പലം, ഉമർ ഫാറൂഖ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സഫയർ കുട്ടികളുമായി സംവദിച്ചു.


യാസീൻ, സുഹൈൽ മങ്കരത്തൊടി, സ്വാലിഹ് , മുസ്​ലിഹ, ഫാജിഷ ഇല്യാസ്, അമീന, ദിയ അംന, ഫാത്വിമ ഷുറൂഖ്, ഫാരിസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഫഹ്​മിയ ഷാജഹാൻ, ഹിമ അഹ്​ലാൻ, ബിഫ്ന ബഷീർ, ഇബാ ശരീഫ്, തസ്നി സിദ്ദീഖ്, ഷിഫ സുബൈർ, അർവാ സൈദലവി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഷബീർ ചാത്തമംഗലം, യുംന ഫൈസൽ എന്നിവർ അവതാരകരായിരുന്നു. ഇന്ത്യൻ സ്കൂൾ ക്ലസ്​റ്റർ മീറ്റ് ഡിബേറ്റ്​ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിശ സഫയറിനെ മെമ​േൻറാ നൽകി ആദരിച്ചു. കൺവീനർ അബ്​ദുസ്സമദ് കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു. സുമയ്യ പർവേസ് സ്വാഗതവും ബിഫ്ന ബഷീർ ഖിറാഅത്തും നിർവഹിച്ചു. തനിമ കേന്ദ്ര രക്ഷാധികാരി കെ.എം ബഷീർ സമാപന പ്രസംഗം നടത്തി. ആർ.സി യാസിർ, അബ്​ദുൽ ഹമീദ്, പി.ടി. അഷ്റഫ്, ആസിഫ് കക്കോടി, കുഞ്ഞിമുഹമ്മദ്, ഷാജഹാൻ, ഇല്യാസ് ചേളന്നൂർ, ഷാജഹാൻ ജുബൈൽ, ഹുദ മൻഹാം, ഡോ. നുസ്റ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - gopinad muthukad-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.