Posted On
date_range Updated On
date_range ചരക്കു ഗതാഗതം സുരക്ഷിതമാക്കാൻ ആഗോളതലത്തിൽ കൂട്ടായ പരിശ്രമം വേണം –സൗദി
ജിദ്ദ: ചരക്കുകപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ആഗോളതലത്തിൽ കൂട്ടായ പരിശ്രമം വേണമെ ന്ന് സൗദി ഉൗർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. സൗദിയുടെ അധീനതയിലുള്ള എല്ലാ ഭാഗവും സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റു മേഖലകളുടെ സുരക്ഷിതത്വത്തിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം വേണം. അതൊരു അന്താരാഷ്ട്ര വിഷയമാണ്. ജപ്പാൻ സൗദി ഇൻവെസ്റ്റ്മെൻറ് കോൺഫറൻസിനുശേഷം ടോക്യോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിനിടയിൽ നടന്ന ചരക്കുകപ്പൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് ഖാലിദ് അൽ ഫാലിഹിെൻറ പ്രതികരണം. ഒമാൻ തീരത്ത് നടന്ന ഒായിൽ ടാങ്കർ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര സമൂഹം ഇൗ വിഷയത്തിൽ സത്വരമായി പ്രതികരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.