ജിദ്ദ: ലോകത്തെ ഏറ്റവും വലിയ ആഭരണപെട്ടിക്ക് ഗിന്നസ് ബുക്കില്‍ ഇടം ലഭിക്കുന്നതിന് പ്രദര്‍ശനയാത്ര ഇന്ന് തുടങ്ങും. ജിദ്ദ ചേംബര്‍ മേധാവി ശൈഖ് സ്വാലിഹ് അല്‍കാമില്‍ പെട്ടിയുടെ ലോകപര്യടനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ജിദ്ദയിലെ ആഭരണ കമ്പനിയാണ് എറ്റവും വലുതെന്ന് അവകാശപ്പെടുന്ന ആഭരണപ്പെട്ടി നിര്‍മിച്ചിരിക്കുന്നത്്. ശുദ്ധ സ്വര്‍ണത്തില്‍ നിര്‍മിച്ച പെട്ടിയുടെ തൂക്കം 33 കിലോയും 333 ഗ്രാമും വരും. ഇതിന് സാധാരണ മനുഷ്യനെക്കാള്‍ വലിപ്പമുണ്ട്. ഗിന്നസ് ബുക്കില്‍ പേര് ലഭിക്കാനായി വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ ആഭരണപ്പെട്ടി പ്രദര്‍ശിപ്പിക്കാനാണ് പരിപാടി. ദുബൈയില്‍ നിന്നാണ് തുടക്കം. അടുത്ത മാസത്തില്‍ ദുബൈ ദേശീയ ദിനത്തിലാണ് ഇത് പ്രദര്‍ശിപ്പിക്കുക. ലോകത്തിലെ ഏറ്റവും വലിയ ആഭരണപ്പെട്ടിയാണിതെന്ന് ജിദ്ദ ചേംബര്‍ ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ഹസന്‍ ദഹ്്ലാന്‍ പറഞ്ഞു. മോതിരം, കൈവള, ചെയിന്‍, കാതില്‍കെട്ട് എന്നിവ വെക്കാവുന്ന രീതിയിലാണ് നിര്‍മാണം. ആറ് ദശലക്ഷം റിയാല്‍ ചെലവിട്ടാണിത് നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണാഭരണ നിര്‍മാണ മേഖലകളില്‍ സൗദിയുടെ കഴിവും പങ്കും തെളിയിക്കുകയാണ്് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെ അപൂര്‍വങ്ങളിലൊന്നായിരിക്കും ഇത്. ജിദ്ദ പട്ടണത്തിന്‍െറ പേരിലാണ് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുക. ആറ് മാസത്തിലധികം ഡിസൈനിങിന് വേണ്ടി വന്നിട്ടുണ്ട്. 100 ഓളം ആളുകള്‍ ഇതിന്‍െറ നിര്‍മാണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.