റിയാദ്: ‘സൗദി വിന്റർ 2025’ പരിപാടിയുടെ തുടക്കം ശൈത്യകാലത്ത് ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നതിനുള്ള ഒരു പുതിയ അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ടൂറിസംമന്ത്രി അഹമ്മദ് അൽഖതീബ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ ടൂറിസം മേഖലയിലെ നേട്ടങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകിച്ച് സന്ദർശകരുടെ എണ്ണത്തിലും ചെലവഴിക്കൽ അളവിലുമുള്ള വളർച്ചയുടെ കാര്യത്തിൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായും 2030ഓടെ 150 ദശലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലും ഈ പരിപാടി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതു, സ്വകാര്യ മേഖലകളിലെ തങ്ങളുടെ പങ്കാളികൾക്കൊപ്പം സൗദി വിന്ററിന്റെ ഔദ്യോഗിക സമാരംഭം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദുദ്ദീൻ പറഞ്ഞു. സൗദിയിൽനിന്ന് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ആഗോള പരിപാടികളും അതുല്യമായ അനുഭവങ്ങൾ ഉൾപ്പെടെ നൂതനമായ ഉൽപന്നങ്ങളുടെയും ഓഫറുകളുടെയും വിപുലമായ ശ്രേണിയുടെ ലോഞ്ചിന് സാക്ഷ്യം വഹിക്കും.
ഈ ശൈത്യകാലത്ത്, സൗദി വിന്റർ ഓഫറുകൾക്കായുള്ള ഏകീകൃത പ്ലാറ്റ്ഫോമിലൂടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ചെലവ് ഉത്തേജിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.