ഗ്ലോബൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ജുബൈൽ-യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിൽ
പങ്കെടുത്തവരും സംഘാടകരും
ജുബൈൽ: ഗ്ലോബൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്-ജുബൈൽ നടത്തിയ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം (വൈ.എൽ.പി.) ജുബൈലിൽ നടന്ന നിറപ്പകിടാർന്ന ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു. നേതൃശേഷിയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിറുത്തി 13 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായി ടോസ്റ്റ്മാസ്റ്റർ ശൈലിയിലായിരുന്നു ശില്പശാല നടന്നത്. നിരവധി കുട്ടികൾ പങ്കെടുത്തു.
ഡോ. ശാന്തിരേഖ ചീഫ് കോഓഡിനേറ്ററായിരുന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മെൻറർമാരായ അബുൽ കാസിം, സഫയർ മുഹമ്മദ് എന്നിവരും കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. മാസിൻ ഖുർആൻ പാരായണം നിർവഹിച്ചു. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ. അബ്ദുൽ മജീദ് ബദ്റുദ്ധീൻ മുഖ്യാതിഥിയായിരുന്നു.
ജാമിൽ അക്തർ, ഇംതിയാസ് ഖാൻ, ആസിഫ് സിദ്ദിഖ്, വഹീദ് ലത്തീഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹൈഫ ശിഹാബ്, അബ്ദുല്ല യാസീൻ ഖുറൈഷ് മുഹമ്മദ് എന്നിവർ അധ്യക്ഷ പ്രസംഗങ്ങൾ നടത്തി. ഗാവ് മുഹമ്മദ് ഉമൈർ ബാനർ പരേഡിന് നേതൃത്വം നൽകി.
വല്ലൂർ മുഹമ്മദ് സായിദും അഹമ്മദ് അബ്ദുല്ല, മുഹമ്മദ് മുജ്തബ അലി ഖാൻ, മുഹമ്മദ് അതീഖുദ്ദീൻ, മുഹമ്മദ് അബ്ദുൽ റഊഫ്, അബ്ദുല്ല യാസീൻ ഖുറൈഷ്, മിർസ ഇമാദ് അലി ബെയ്ഗ്, മുഹമ്മദ് ബാസ്സിത്ത്, അബ്ദുൽ റഊഫ്, സയ്യിദ് അബ്ദുൽ അസീസ്, ഹിലാൽ മലൂക്, മുഹമ്മദ് അർസലൻ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.
ഫാത്തിമ സഫയർ, മുഹമ്മദ് ഇബ്രാഹിം ഖാൻ, ഇഷാൻ ഷംസീർ, നൂതൻ സാകേത്, വർമ്മ സംഗാനി, മുസമ്മിൽ ബിൻ തസ്നീം എന്നിവർ അവതരിപ്പിച്ച സ്റ്റാൻഡ്-അപ്പ് കോമഡി ഏറെ ശ്രദ്ധേയമായി.
റഹ്മ, ആമിന മിൻഹ, മുഹമ്മദ് ഫൈസൽ അഹമ്മദ് മണിയാർ, മാസിൻ മുഹമ്മദ്, ഹൈഫ ശിഹാബ് മങ്ങാടൻ, സായി വാഹിൻ ചിറ്റൂരി, മുഹമ്മദ് സഅദ് എന്നിവർ പ്രഭാഷണം നടത്തി. ഗ്ലോബൽ ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസിഡൻറ് അബുൽ കാസിം, വൈ.എൽ.പി ചീഫ് കോർഡിനേറ്റർ ശാന്തി രേഖ, അസിസ്റ്റൻറ് കോഓഡിനേറ്റർ സഫയർ മുഹമ്മദ് എന്നിവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.