ജീവകാരുണ്യ പ്രവർത്തകൻ ഗഫൂർ കൊയിലാണ്ടിക്ക് പ്രവാസി മലയാളി ഫൗണ്ടേഷന്റെ പ്രശംസാഫലകം ജലീൽ ആലപ്പുഴ സമ്മാനിക്കുന്നു
റിയാദ്: മൂന്നു പതിറ്റാണ്ട് നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി റിയാദിലെ സാമൂഹികപ്രവർത്തകൻ ഗഫൂർ കൊയിലാണ്ടിയെ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് ഘടകം ആദരിച്ചു. ഫൗണ്ടേഷൻ ഉപദേശക സമിതിയംഗവും മാധ്യമപ്രവർത്തകനുമായ ജലീൽ ആലപ്പുഴ പ്രശംസാഫലകം സമ്മാനിച്ചു. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഫോർക്ക ജനറൽ കൺവീനർ ഉമർ മുക്കം, പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാട്, ബി.ഡി.കെ ജനറൽ സെക്രട്ടറി ഫസൽ ചാലാട് എന്നിവ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.