പാരീസിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട് സ്വീകരിക്കുന്നു

ഗസ്സ സമാധാന പദ്ധതി: പാരീസ് യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി പങ്കെടുത്തു

റിയാദ്: യു.എസ് ഗസ്സ സമാധാന പദ്ധതിയും തുടർന്നുള്ള വെടിനിർത്തൽ നടപടികളും ചർച്ച ചെയ്യുന്നതിനായി ഫ്രാൻസ് ആതിഥേയത്വം വഹിച്ച മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു.

ഖത്തർ, ഈജിപ്ത്, ജോർദാൻ, യു.എ.ഇ, തുർക്കി, ഫ്രാൻസ്, ഇറ്റലി, യു.കെ, ജർമ്മനി, സ്പെയിൻ, കാനഡ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും യൂറോപ്യൻ യൂനിയൻ ഹൈ റെപ്രസന്റേറ്റീവ് ഫോർ ഫോറിൻ അഫയേഴ്‌സ് ആൻഡ് സെക്യൂരിറ്റി പോളിസി, യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കാജാ കല്ലാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ശത്രുത അവസാനിപ്പിക്കാനും തടവുകാരെ കൈമാറ്റം ചെയ്യാനും ബന്ദികളെ മോചിപ്പിക്കാനും കക്ഷികൾ തമ്മിൽ ധാരണയായതിനെ യോഗത്തിൽ പങ്കെടുത്തവർ സ്വാഗതം ചെയ്തു. ഇത് സമാധാന പ്രക്രിയയുടെ ആദ്യ ഘട്ടത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവയുടെ മധ്യസ്ഥ ശ്രമങ്ങളെ മന്ത്രിമാർ വിലയിരുത്തി.

കൂടാതെ, ഗസ്സയിലും വിശാലമായ മേഖലയിലും സുസ്ഥിരമായ രാഷ്ട്രീയ സമാധാന പാത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്ക് പ്രഖ്യാപനത്തിന് അനുസൃതമായി യു.എസ് സമാധാന പദ്ധതിയുടെ നടത്തിപ്പിനെ എങ്ങനെ പിന്തുണയ്ക്കാമെന്നും സംഘം ചർച്ച ചെയ്തു.

Tags:    
News Summary - Gaza peace plan: Saudi Foreign Minister attends Paris meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.