????????????? ?????? ??????? ???????? ???? ?????????? ??????????????? ????????

ദുരിതങ്ങൾക്ക്​ അറുതി: ഗംഗ നാട്ടിലേക്ക് മടങ്ങി

റിയാദ്: വീട്ടുജോലി വിസയിലെത്തി ദുരിതത്തിലായ മലയാളി വനിത സാമൂഹികപ്രവർത്തക​​​െൻറ ഇടപെടലിൽ നാടണഞ്ഞു. ഗാർഹിക വിസയിൽ അഞ്ച്​ വർഷം മുമ്പ്​ സൗദിയിലെ ഹാഇലിൽ എത്തിയ കോട്ടയം സ്വദേശി ഗംഗയാണ്​ ദുരിതത്തിലായത്​. ജോലിക്കെത്തിയ നാൾ മുതൽ തന്നെ വളരെ ബുദ്ധിമുട്ടിലായിരുന്നു. ഗംഗയുടെ ഭർത്താവിന് വൃക്ക സംബന്ധമായ രോഗം മൂർച്​ഛിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ ശ്രമിച്ചിട്ടും നടന്നില്ല.

ദമ്മാമിൽ ഉള്ള ഒരു സാമൂഹികപ്രവർത്തകൻ വഴിയാണ് പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഗ്ലോബൽ ഡയറക്​ടർ ബോർഡ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ റാഫി പാങ്ങോട്​ വിഷയത്തിൽ ഇടപെടുന്നത്​. അദ്ദേഹം ബന്ധപ്പെട്ട അധികാരികളുടെയും സ്പോൺസറി​​​െൻറയും മുന്നിൽ ഗംഗയുടെ 
ദയനീയ അവസ്ഥ ബോധ്യപ്പെടുത്തി ഒടുവിൽ ഫൈനൽ എക്സിറ്റ് വിസ തരപ്പെടുത്തുകയായിരുന്നു. റിയാദിൽ നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് പോയ പി.എം.എഫ്​ ചാർട്ടർ വിമാനത്തിലാണ്​ ഗംഗ നാട്ടിൽ പോയത്​. 

Tags:    
News Summary - ganga-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.