‘കേളിദിനം 2022’ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ നിർവഹിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ വാർഷികാഘോഷമായ 'കേളിദിനം 2022'െൻറ സംഘാടക സമിതി ഓഫിസ് തുറന്നുപ്രവർത്തനമാരംഭിച്ചു. 21ാം വാർഷികത്തിെൻറ ഭാഗമായുള്ള പരിപാടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് സംഘാടക സമിതി ഓഫിസ് പ്രവർത്തനം തുടങ്ങിയത്. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ കോർത്തിണക്കി ജനുവരി ഏഴിനാണ് കേളിദിനം അരങ്ങേറുന്നത്.
വാർഷികാഘോഷത്തിെൻറ ഭാഗമായി കേളിയുടെ വിവിധ ഏരിയകളിലെ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ഇൻറർ കേളി ഫുട്ബാൾ ടൂർണമെൻറ് ഡിസംബർ 24ന് അൽഇസ്കാAnniversaryൻ ഗ്രൗണ്ടിൽ നടക്കുമെന്ന് കൺവീനർ അറിയിച്ചു. ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് വിവിധ സബ്കമ്മിറ്റികള്‍ ഉള്‍പ്പെട്ട 251 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. സംഘാടക സമിതി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായി അധ്യക്ഷത വഹിച്ചു.
കേളി മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു.
സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ, കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, ആക്ടിങ് സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.