ജേതാക്കളായ തെക്കേപ്പുറം ഗ്രീൻ ടീം

ഫ്രൈഡേ ക്ലബ് ഫുട്​ബാൾ: തെക്കെപ്പുറം ഗ്രീൻ ടീം ജേതാക്കൾ

ദമ്മാം: ഫ്രൈഡേ ക്ലബ് തെക്കെപ്പുറം ദമ്മാമി​െൻറ ഇ​േൻറർണൽ ഫുട്ബാൾ ടൂർണമെൻറിൽ ഗ്രീൻ തെക്കെപ്പുറം ജേതാക്കളായി. നാല് ടീമുകൾ തമ്മിൽ ലീഗ് അടിസ്ഥാനത്തിൽ മാറ്റുരച്ചപ്പോൾ ബ്ലൂ തെക്കേപ്പുറവും ഗ്രീൻ തെക്കേപ്പുറവും ഫൈനൽ മാച്ചിന് അർഹത നേടി.

ഫൈനലിൽ ഗ്രീൻ തെക്കെപ്പുറം രണ്ടു ഗോളുകൾക്ക് ബ്ലൂ തെക്കേപുറത്തിനെ പരാജയപ്പെടുത്തി. ഫവാസ് പാലാട്ട് രണ്ടു ഗോളുകളും നേടി കളിയിലെ കേമനായി. ടൂർണമെൻറ്​ മികച്ച കളിക്കാരനായി ഖാദറിനെ തെരഞ്ഞെടുത്തു.

ഫ്രൈഡേ ക്ലബ് പ്രസിഡൻറ്​ സമീർ ടൂർണമെൻറിന് നേതൃത്വം നൽകി. വൈസ് പ്രസിഡൻറ്​ മുനിയാസ് അലി അധ്യക്ഷത വഹിച്ചു. സാബിത്, വസീം, സിദ്ദിഖ് എന്നിവർ കളി നിയന്ത്രിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.