സൗദിയില്‍ രണ്ട് ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ ഫ്രഞ്ച് കമ്പനി സന്നദ്ധത അറിയിച്ചു

റിയാദ്: സൗദിയില്‍ രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഫ്രഞ്ച് കമ്പനിയായ ഇ.ഡി.എഫ് സന്നദ്ധത അറിയിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാന ആവശ്യത്തിന് ആണവോർജം പദ്ധതിയുടെ ഭാഗമായി രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സൗദി നേരത്തെ തീരുമാനിച്ചിരുന്നു. വൈദ്യുതിക്ക് പെട്രോളിയം ഉല്‍പന്നങ്ങളെ അവലംബിക്കുന്നത് കുറയ്​ക്കുക എന്നതാണ് ആണവ നിലയങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.
ആണവ നിലയം നിര്‍മിക്കാനുള്ള ഉദ്ദേശത്തോടെ റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സൗദി നേരത്തെ ധാരണപത്രങ്ങള്‍ ഒപ്പുവെച്ചിരുന്നു. സല്‍മാന്‍ രാജാവി​​െൻറ റഷ്യന്‍ പര്യടന വേളയില്‍ ഫ്രഞ്ച് പ്രസിഡൻറി​​െൻറ സൗദി പര്യടന വേളയില്‍ വിഷയം ചര്‍ച്ച ചെയ്​തിരുന്നു. 2017 അവസാനമോ 2018 ആദ്യം വരെയോ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടെണ്ടര്‍ സ്വീകരിക്കുന്നത് തുടരും. 2019 ആദ്യത്തോടെ  കമ്പനിയെ തെരഞ്ഞെടുത്ത് നിർമാണം ആരംഭിക്കാനാണ് സൗദി ഉദ്ദേശിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. 
2032ഓടെ 17.6 ഗിഗാവാട്ട് വൈദ്യുതി ആണവോർജത്തില്‍ നിര്‍മിക്കാനാണ് സൗദി ലക്ഷ്യമാക്കുന്നത്. അന്താരാഷ്​ട്ര ആണവോർജ ഏജന്‍സിയുടെ അംഗീകാരത്തോടെ ആരംഭിക്കുന്ന പദ്ധതിക്ക് കിങ് അബ്​ദുല്ല ആണവോർജ നഗരമാണ്​ മേല്‍നോട്ടം വഹിക്കുക.
Tags:    
News Summary - french company to start two nuclear reactor in saudi arabia-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.