ഫ്രീ വിസയിൽ വന്ന് കുടുങ്ങിയ യുവാവിനെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചു 

യാമ്പു: ഫ്രീ വിസയിൽ വന്ന് ഇഖാമ ശരിയാക്കാനോ ജോലി ചെയ്യാനോ കഴിയാതെ ഒമ്പത് മാസമായി ബുദ്ധിമുട്ടിയ യുവാവിനെ സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി നിസാർ കൊമ്പത്തനാണ്​ മടങ്ങിയത്​. പരിചയക്കാരൻ മുഖേന വിസയെടുത്ത് സൗദിയിലെത്തിയ നിസാറിന്​  വിസ നൽകിയ സ്‌പോൺസറെ കണ്ടെത്താൻ കഴിയാത്തതാണ് വിനയായത്. വിസ നൽകിയ മലയാളി ഇതിനകം എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇഖാമ ശരിയാക്കാമെന്ന് പറഞ്ഞു  നാലായിരം റിയാൽ കൈപറ്റി  ഒരാൾ മുങ്ങുകയും ചെയ്തു.അങ്ങനെയാണ്​ പ്രവാസി സാംസ്കാരിക വേദി യാമ്പു ഘടകം വൈസ് പ്രസിഡൻറ്​ മുഹമ്മദ് ശരീഫ് ചെർപ്പുളശേരി, കബീർ അബൂബക്കർ എന്നിവരെ നിസാർ സമീപിച്ചത്. തർഹീൽ വഴി ബന്ധുക്കൾ എടുത്തു കൊടുത്ത വിമാന ടിക്കറ്റിൽ ഒടുവിൽ പ്രവാസത്തോട് വിട പറഞ്ഞു നിസാർ നാട്ടിലേക്ക് മടങ്ങി. 
 
Tags:    
News Summary - free visa-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.