മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ഇ​സ്മ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ക്യാ​മ്പ് ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ഷ്പ​രാ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് റി​യാ​ദ്​ അ​ൽ ഖ​ലീ​ജ്, ഇ​ഷ്‌​ബി​ലി​യ​യി​ലെ ഇ​സ്മ മെ​ഡി​ക്ക​ൽ സെ​ന്റ​റി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ അ​ഡ്വാ​ൻ​സ്ഡ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. കെ.​എം.​സി.​സി​യു​ടെ മൂ​ന്നു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘പ​രി​ര​ക്ഷ 2025’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത 600 പേ​ർ​ക്കാ​യി ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി​യ​തെ​ങ്കി​ലും ര​ണ്ടു​ദി​വ​സ​ത്തെ ക്യാ​മ്പ് ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ​പേ​ർ​ക്കും ഒ​രു വ​ർ​ഷം സൗ​ജ​ന്യ ചി​കി​ത്സ​ക്ക് ഉ​പ​ക​രി​ക്കു​ന്ന ഇ​സ്മ കെ​യ​ർ പ്ല​സ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഇ​സ്മ മെ​ഡി​ക്ക​ൽ സെ​ന്റ​റി​​ന്റെ മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

എ​ട്ടി​ൽ​പ​രം ബ്ല​ഡ്‌ ടെ​സ്​​റ്റും സ്മാ​ർ​ട്ട്‌ ബോ​ഡി അ​ന​ലൈ​സ​ർ ബി.​എം.​ഐ ബോ​ഡി ടെ​സ്​​റ്റും നേ​ത്ര​വി​ദ​ഗ്​​ധ ഡോ​ക്ട​റു​ടെ​യും ജ​ന​റ​ൽ ഫി​സി​ഷ​​ന്റ​യും പ​രി​ശോ​ധ​ന​യു​മ​ട​ങ്ങി​യ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ഡോ. ​അ​ശ്വ​നി മോ​ഹ​ൻ, ഡോ. ​അ​ഫ്സ​ൽ അ​ബ്​​ദു​ൽ അ​സീ​സ്, ഡോ. ​സു​മി ത​ങ്ക​ച്ച​ൻ, ഡോ. ​മെ​ഹ്​​വി​ഷ് ആ​സി​ഫ്, ഡോ. ​ന​മീ​റ സ​ലീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ലെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്.

കെ.​എം.​സി.​സി​യു​ടെ 30ഓ​ളം പ്ര​വ​ർ​ത്ത​ക​രും ഇ​സ്മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ പാ​രാ മെ​ഡി​ക്ക​ൽ സ്റ്റാ​ഫും മ​റ്റു ജീ​വ​ന​ക്കാ​രും ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ഷ്പ​രാ​ജ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ എം.​ഡി വി.​എം. അ​ഷ്‌​റ​ഫ്‌, ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ മു​സാ​ദ് അ​ൽ ഹാ​ർ​ഥി, അ​ബീ​ർ സെ​യ്‌​ഫാ​ത്തി, ഫാ​ഹി​ദ് ഹ​സ്സ​ൻ, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, പ്രെ​ഡി​ൻ അ​ല​ക്സ്, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് തി​രൂ​ർ​ക്കാ​ട്, റ​ഫീ​ഖ് ചെ​റു​മു​ക്ക്, യു.​പി. നൗ​ഷാ​ദ്, നൗ​ഫ​ൽ തി​രൂ​ർ, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ക​ര, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Free medical checkup camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.