മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും സൗജന്യ കാഷ് വൗച്ചറുകൾ

റിയാദ്: 14 രാജ്യങ്ങളിലായി 410ലധികം ഷോറൂമുകളുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, ധന്തേരാസിനും ദീപാവലിക്കും മുന്നോടിയായി തങ്ങളുടെ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 16 മുതല്‍ 18 വരെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ നിന്നും 3250 മൂല്യമുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്‌നാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങുമ്പോള്‍ സൗജന്യ കാഷ് വൗച്ചറുകൾ സമ്മാനമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ധന്തേരാസിന്റെ ശുഭ മുഹൂര്‍ത്തം അടുത്തുവരുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവർക്ക് സൗജന്യ കാഷ് വൗച്ചറുകൾ സമ്മാനിക്കുന്ന ഓഫര്‍ ഏറെ ആകര്‍ഷകമാകും.

കഴിഞ്ഞ ആഴ്ചയില്‍ വിപണി സാക്ഷ്യം വഹിച്ച സ്വര്‍ണവിലയിലെ വര്‍ധന, സുരക്ഷിതമായ ഒരു നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിനുള്ള സ്ഥാനത്തിന്റെ തെളിവാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

ധന്തേരാസ് അടുത്തുവരുമ്പോള്‍ ഞങ്ങളുടെ ഉപഭോക്താക്കളില്‍ പലരും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയമാണിത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും സൗജന്യ കാഷ് വൗച്ചറുകൾ നൽകുന്നതിലൂടെ ഉപഭോക്താക്കളുടെ പര്‍ച്ചേസ് മൂല്യം വര്‍ധിപ്പിക്കുന്നതിനും അവരുടെ ഉത്സവ നിമിഷങ്ങളില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഓഫര്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.

ധന്തേരാസ് ദിനത്തില്‍ (ഒക്ടോബര്‍ 18, ശനി) മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളും രാവിലെ 8.30 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ വിശേഷ ദിനത്തില്‍ ഷോറൂമുകളില്‍ പ്രതീക്ഷിക്കുന്ന ഉപഭോക്താക്കളുടെ ഗണ്യമായ വര്‍ധന കണക്കിലെടുത്താണിത്.

നേരത്തെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ‘പേ 10 ശതമാനം അഡ്വാന്‍സ് ഓഫര്‍’ ഉത്സവ സീസണിന് മുന്നോടിയായി അവതരിപ്പിച്ചത് ഉപഭോക്താക്കളുടെ പര്‍ച്ചേസ് കൂടുതല്‍ സൗകര്യപ്രദമാക്കും. ഇതിനകം ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച നിരക്ക് നേടാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തിയത്. ഈ അഡ്വാന്‍സ് പേയ്മെന്റ് ഓപ്ഷന്‍ ഒക്ടോബര്‍ 18 ന് ധന്തേരാസ് വരെ ലഭ്യമാകുമെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - Free cash vouchers from Malabar Gold and Diamonds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.