മ​ല​ബാ​ർ യു​നൈ​റ്റ​ഡ്​ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ മേ​ള​യി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ങ്കോ​സ് സൂ​പ്പ​ർ ക​പ്പ്‌ മ​ല​ബാ​ർ ട​സ്കേ​ഴ്സ്

ഫ്രാങ്കോസ് സൂപ്പർ കപ്പ്‌ മലബാർ ടസ്കേഴ്സ് ചാമ്പ്യന്മാർ

ദമ്മാം: സൽക്കാര ഫാമിലി റസ്റ്റാറന്‍റ് മലബാർ യുനൈറ്റഡ് എഫ്.സി സംഘടിപ്പിച്ച ടി.എസ്.എസ് അഡ്വർടൈസിങ് ഫ്രാങ്കോസ് സൂപ്പർ കപ്പ്-22 മലബാർ ടസ്കേഴ്സ് ചാമ്പ്യന്മാരായി. മലബാർ ചാർജേഴ്സ് ആണ് റണ്ണേഴ്സ് ജേതാക്കൾ. ഇരു ടീമുകളും ഗോൾ ഒന്നും അടിക്കാതെ കളി സമനിലയിൽ അവസാനിച്ചതിനാൽ പെനാൽറ്റിയിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. മലബാർ ടസ്കേഴ്സിന്‍റെ ഗോൾകീപ്പർ സാദിഖ് ആണ് മാൻ ഓഫ് ദ മാച്ച്. ദോഹയിലെ സൗദി അരാംകോ ഗ്രൗണ്ടിൽ ആറു ആഴ്ചകളിലായി ആറ് ടീമുകളിലെ നൂറോളം അംഗങ്ങൾ പങ്കെടുത്ത ടൂർണമെന്‍റിന്‍റെ ഫൈനൽ ആവേശം ജനിപ്പിക്കുന്നതായിരുന്നു. മലബാർ യുനൈറ്റഡ്‌ എഫ്.സിയുടെ സ്ഥാപകരിൽ ഒരാളും ദമ്മാം ഫുട്ബാൾ സംഘടന മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന ഫ്രാങ്കോ ജോസിനെ ആദരിക്കുന്നതിനാണ്‌ ഫ്രാങ്കോസ് സൂപ്പർ കപ്പ് സംഘടിപ്പിച്ചത്.

ഫൈനലിനോടനുബന്ധിച്ചു എം.യു.എഫ്.സി ഫുട്ബാൾ അക്കാദമിയിലെ ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ എക്സിബിഷൻ മാച്ചും സംഘടിപ്പിച്ചു. ടൂർണമെന്‍റിലെ മികച്ച താരമായി സാദിഖ്‌ തങ്ങൾ, ടോപ് സ്കോറർ ആയി റാഫി എന്നിവരെ തിരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡ് മലബാർ റോയൽസ് കരസ്ഥമാക്കി. ചാമ്പ്യന്മാർക്ക് ഭവൻലാൻഡ് ബ്രോസ്റ്റഡ് മാനേജിങ് പാർട്ണർ തെൻസി ബാലുശ്ശേരിയും റണ്ണേഴ്സ് ടീമിന് കോമി സേഫ്റ്റി ഡിവിഷൻ ഹെഡ് സലാം കൊല്ലവും ട്രോഫികൾ നൽകി. ടൂർണമെന്‍റ് കൺവീനർ ടി.കെ. ഫവാസ്, അഫ്താബ്, പ്രേംലാൽ, ഷാനൂബ്, ആസിഫ്, നൗഷാദ് മാവൂർ, ജൈസൽ, സുനീർ, സിറാജ്, ജസീം, നൗഷാദ് പട്ടാമ്പി, അഷ്‌റഫ്‌, റഫീഖ്, സൗദ് എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

Tags:    
News Summary - Francos Super Cup: Malabar Tuskers Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.