എ​സ്.​ടി.​സി ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ് കാ​റോ​ട്ട മ​ത്സ​രം ജി​ദ്ദ കോ​ർ​ണി​ഷ് സ​ർ​ക്യൂ​ട്ടി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ

ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരത്തിന് ജിദ്ദയിൽ തുടക്കം

ജി​ദ്ദ: എ​സ്.​ടി.​സി ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ് കാ​റോ​ട്ട മ​ത്സ​രം ജി​ദ്ദ കോ​ർ​ണി​ഷ് സ​ർ​ക്യൂ​ട്ടി​ൽ ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ച്ച മ​ത്സ​രം ഞാ​യ​റാ​​ഴ്​​ച അ​വ​സാ​നി​ക്കും. മ​ത്സ​ര​ത്തി​​ന്റെ ഒ​ന്നും ര​ണ്ടും സൗ​ജ​ന്യ പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ൽ ലോ​ക ചാ​മ്പ്യ​നും ഓ​വ​റോ​ൾ ലീ​ഡ​റു​മാ​യ ഡ​ച്ച്​ താ​രം മാ​ക്സ് വെ​ർ​സ്​​റ്റാ​പ്പ​ൻ ഏ​റ്റ​വും വേ​ഗ​മേ​റി​യ സ​മ​യം രേ​ഖ​പ്പെ​ടു​ത്തി. ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ​തും ദൈ​ർ​ഘ്യ​മേ​റി​യ​തു​മാ​യ ട്രാ​ക്കി​ൽ മാ​ക്സ് വെ​ർ​സ്​​റ്റാ​പ്പ​ന്​ ത​െൻറ മെ​ക്സി​ക്ക​ൻ സ​ഹ​താ​രം സെ​ർ​ജി​യോ പെ​ര​സി​നെ​ക്കാ​ൾ വേ​ഗ​മേ​റി​യ സ​മ​യം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു.

ആ​സ്​​റ്റ​ൺ മാ​ർ​ട്ടി​ന്റെ സ്പാ​നി​ഷ് ഡ്രൈ​വ​ർ ഫെ​ർ​ണാ​ണ്ടോ അ​ലോ​ൻ​സോ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സ്​​റ്റാ​ൻ​ഡി​ങ്ങി​ൽ നാ​ലാ​മ​നാ​യ ക​നേ​ഡി​യ​ൻ സ​ഹ​താ​രം ലാ​ൻ​സ് സ്‌​ട്രോ​ളി​നെ​യാ​ണ്​ പ​രാ​ജ​യ​​​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാം ത​വ​ണ​യാ​ണ്​ സൗ​ദി​യി​ൽ ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Formula One Saudi Grand Car Race begins in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.