മലപ്പുറം സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി. വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുസ്തഫ കുണ്ടാട്ടിൽ (52) ആണ് മരിച്ചത്.

ജിദ്ദയിലെ കിലോ മൂന്നിൽ യമാനി ബേക്കറിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തിരുന്നു. ഒന്നര വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

പിതാവ്: പരേതനായ മൊയ്‌തീൻ ഹാജി, മാതാവ്: നഫീസ, ഭാര്യ: നസീറ, മക്കൾ: നൗഫൽ (ജിസാൻ), നിസാമുദ്ധീൻ (ദുബായ് ), അഫ്സൽ, സുഹൈൽ, നുസ്റത്ത്. സഹോദരങ്ങൾ: അലി, നാസർ, സലീം (ജിദ്ദ), സൈദ് (കുറ്റിപ്പുറം സഹകണ ബാങ്ക്, വളാഞ്ചേരി), ജാബിർ, സുലൈഖ, ഹാജറ, ആബിദ.

Tags:    
News Summary - former expatriate from Malappuram passed away at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.