ആലുവ സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

യാംബു: സൗദിയിലെ യാംബുവിൽ മുൻ പ്രവാസിയായിരുന്ന എറണാകുളം ആലുവ സ്വദേശി നാട്ടിൽ നിര്യാതനായി. ആലുവയിലെ പരേതനായ കടവിലക്കണ്ടത്തിൽ നൂർ മുഹമ്മദ് മുസ്‌ലിയാർ മകൻ നൂർ മുഹമ്മദ് ഹംസ (74) ആണ് ഇന്ന് (ശനി) മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തുടരുന്നതിനിടയിലാണ് മരണം.

1975 ൽ യാംബുവിലെ സൗദി പാർസൻസ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ ചേർന്ന അദ്ദേഹം നാല് പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി 2015 ലാണ് മടങ്ങിയത്. യാംബു പാർസൻസ് കമ്പനിയിലെ ജോലിയിൽ നിന്ന് വിരമിച്ച് കുറച്ചു കാലം ടെക്കിന്റ് കമ്പനിയിലും ജോലിചെയ്തിരുന്നു. റാബഖിൽ നിന്നാണ് പ്രവാസം മതിയാക്കി മടങ്ങിയത്.

യാംബുവിലെ പഴയകാല പ്രവാസികൾക്ക് ഏറെ സുപരിചിതനായ ഹംസ പ്രവാസജീവിതത്തിൽ ഉണ്ടാക്കിയെടുത്ത സൗഹൃദബന്ധങ്ങൾ നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു. ഐഷാ ബീവി തറോലയാണ് ഹംസയുടെ ഭാര്യ. മക്കൾ: ജാസ്മിൻ, ജബീൻ, ജവാഹിർ, മരുമക്കൾ: ബഷീർ, നബീൽ, റോഷൽ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് ആലുവ കുഞ്ഞുണ്ണിക്കര മുസ്‍ലിം ജമാഅത്ത് പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Former expatriate Aluva native passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.