ജുവൈരിയത്ത് കുന്നത്ത് (പ്രസി.), ലീന ജാനിഷ് (ജന. സെക്ര.), ഷെമി മൻസൂർ (ട്രഷ.)
റിയാദ്: റിയാദിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ (മിഅ) വനിത വിഭാഗം രൂപവത്കരിച്ചു. ബത്ഹയിലെ അൽജസീറ ഹാളിൽ കൂടിയ ജനറൽ ബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2007 മുതൽ റിയാദിലെ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന ‘മിഅ’യുടെ പ്രഥമ വനിത വിഭാഗം ഭരണസമിതിയാണിത്.
2024-26 വർഷത്തേക്കുള്ള ആദ്യ വനിത ഭരണസമിതിയുടെ മുഖ്യ ഭാരവാഹികളായി ജുവൈരിയത്ത് കുന്നത്ത് (പ്രസി.), ലീന ജാനിഷ് (ജന. സെക്ര.), ഷെമി മൻസൂർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സൈഫുന്നിസ സിദ്ദീഖ് (വർക്കിങ് പ്രസി.), അസ്മ സഫീർ, നമീർ കള്ളിയത്ത് (വൈ. പ്രസി.), നജ്ല ഫാഹിദ്, ജാസ്മിൻ റസാഖ് (ജോ. സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു.
സലീന നാസർ മുഖ്യ രക്ഷാധികാരിയായ ഭരണസമിതിയിൽ ഫെമി ഫിറോസ് (ജീവകാരുണ്യ കൺവീനർ), തൗഫീറ ജമീദ് (കലാ-സാംസ്കാരിക കൺവീനർ), റഹ്മ സുബൈർ (പബ്ലിക് റിലേഷൻ ഓഫീസർ), ജാസ്മിൻ റിയാസ് (മീഡിയ കൺവീനർ) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി അൻസാർ ബീഗം, അസ്ന എടവണ്ണ, ഷക്കീല അബൂബക്കർ എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 21 അംഗ നിർവാഹക സമിതിയും രൂപവത്കരിച്ചു.
റിയാദിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസി വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും മുൻതൂക്കം നൽകി കൊണ്ട് ഭാവിയിൽ പദ്ധതികൾ തയാറാക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.