വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ജി.സി.സി പ്രതിനിധികൾക്കൊപ്പം
Posted On
date_range Updated On
date_range ജി.സി.സി തയാറെടുപ്പ് യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു
കുവൈത്ത് സിറ്റി: ഖത്തറിലെ ദോഹയിൽ നടന്ന ജി.സി.സി തയാറെടുപ്പ് യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹും പ്രതിനിധി സംഘവും പങ്കെടുത്തു. ചൊവ്വാഴ്ച ഖത്തർ തലസ്ഥാനത്ത് നടക്കുന്ന 44ാമത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് തയാറെടുപ്പ് യോഗം നടന്നത്. ഗൾഫ് നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഗസ്സയിലെ ഭയാനക സാഹചര്യം, ഫലസ്തീനും പുണ്യസ്ഥലങ്ങൾക്കും എതിരായ തുടർച്ചയായ ലംഘനങ്ങൾ, പ്രാദേശിക വികസനം, സംയുക്ത ജി.സി.സി സഹകരണം എന്നിവ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.