റിയാദ് ടാക്കീസ് സംഘടിപ്പിച്ച നാടൻപാട്ടുത്സവത്തിൽനിന്ന്
റിയാദ്: നാടൻപാട്ടിനെ ജനകീയമാക്കാൻ മുഖ്യ പങ്കുവഹിച്ച, പ്രതിഭ കൊണ്ടും മരിക്കാത്ത ഓർമയായി ജനഹൃദയങ്ങളിൽ സ്ഥാനംനേടിയ കലാഭവൻ മണിയുടെ എട്ടാം ഓർമദിനത്തോടനുബന്ധിച്ച് റിയാദ് ടാക്കീസ് നാടൻ പാട്ടുത്സവം സീസൺ ആറ് സംഘടിപ്പിച്ചു. മലസ് ചെറീസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ ‘നാടൻപാട്ടുത്സവം സീസൺ ആറ്’ പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്.
കൺവീനർ എൽദോ വയനാട് ആമുഖപ്രഭാഷണം നടത്തി. പ്രസിഡൻറ് ശഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു.
ജോയൻറ് കൺവീനർമാരായ സോണി തോമസ്, മഹേഷ് ജയ്, വൈസ് പ്രസിഡൻറുമാരായ ഷമീർ കല്ലിങ്ങൽ, ഷാൻ പെരുമ്പാവൂർ, ഉപദേശക സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, കോഓഡിനേറ്റർ ഷൈജു പച്ച, പി.ആർ.ഒ റിജോഷ് കടലുണ്ടി, ഐ.ടി കൺവീനർ അനിൽ കുമാർ തമ്പുരു, സുനിൽ ബാബു എടവണ്ണ, ഇ.കെ. ലുബൈബ്, സാമൂഹിക പ്രവർത്തകരായ ബഷീർ കരോളം, സിബിൻ ഇക്ബാൽ.
വിജയൻ നെയ്യാറ്റിൻകര, ഷമീർ ഷാമിൽ, വി.കെ. അബ്ബാസ്, റഹ്മാൻ മുനമ്പത്ത്, ഷാരോൺ ഷരീഫ്, അലക്സ് കൊട്ടാരക്കര, സാജിദ് നൂറനാട്, ഷൈജു തോമസ്, കബീർ പട്ടാമ്പി, നബീൽ ഷാ, വല്ലി ജോസ്, മൈമൂന അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. സജിൻ നിഷാൻ അവതാരകനായിരുന്നു. ശബ്ദ നിയന്ത്രണം ഷാഫി നിർവഹിച്ചു.
സജീർ സമദ്, സാജിർ കാളികാവ്, ഹരി കായംകുളം, കൃഷ്ണകുമാർ അരവിന്ദ്, മഹേഷ് ജയ്, എൽദോ വയനാട്, ഹബീബ് റഹ്മാൻ, ഷമീർ കല്ലിങ്കൽ, ഷമീർ മുഹമ്മദ് എന്നിവർ അണിനിരന്ന മുട്ടിപ്പാട്ട് പ്രേക്ഷകർക്ക് നവ്യാനുഭവമായി. ഷാൻ പെരുമ്പാവൂർ, ജലീൽ കൊച്ചിൻ, പവിത്രൻ കണ്ണൂർ, ഷിജു കോട്ടാങ്ങൽ, ബിനു, ജോയ്സി, ഇഷാൽ ആഷിഫ്, ഷറാസ്, റിയാസ് ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇഷ ഷഫീഖ്, ഹിലാൽ കബീർ, നക്ഷത്ര എന്നിവരുടെ നൃത്തങ്ങൾ അരങ്ങേറി.
നിസാർ പള്ളിക്കശ്ശേരി, ഷഫീഖ് വലിയ, ജംഷാദ് വക്കയിൽ, നസീർ അബ്ദുൽ കരീം, സുൽഫി കൊച്ചു, ബാലഗോപാലൻ, സിജോ മാവേലിക്കര, വിജയൻ കായംകുളം, അൻവർ യൂനുസ്, പ്രദീപ് കിച്ചു, രതീഷ് നാരായണൻ, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ജോണി തോമസ്, ഷംസു തൃക്കരിപ്പൂർ, ബാബു കണ്ണോത്ത്, ജംഷീർ കാലിക്കറ്റ്.
മനു മൂപ്പൻ, വി.എസ്. സുദീപ്, എം.ഡി. റാഫി, നാസർ ആലുവ, ഷാനവാസ്, റിസ്വാൻ, സെയ്തലി, സുദർശന കുമാർ, സനൂപ് രയരോത്ത്, അൻവർ സാദത്ത്, ഹുസൈൻ ഷാഫി, ഷിജു ബഷീർ, ഫൈസൽ തമ്പലക്കോടൻ, ഗിരീഷ്, ജുനൈദ്, ഉമറലി അക്ബർ, നൗഫൽ, ഷാജഹാൻ, റിനീഷ്, ഷംനാദ്, അശോക് കൃഷ്ണ, ഷൈൻ ദേവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.