റിയാദ്: ‘യൂ ആർ നോട്ട് എലോൺ’ എന്ന ശീർഷകത്തിൽ ഫോക്കസ് സൗദി ദേശീയതലത്തിൽ നടത്തുന്ന മൾട്ടി ഡൈമൻഷനൽ യൂത്ത് കാമ്പയിെൻറ ഭാഗമായി മുറബ്ബ ലുലു റിയാദ് അവന്യു മാളിൽ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകാരൻ ജുനൈദ് മമ്പാടിെൻറ ചിത്രപ്രദർശനവും അഞ്ചു മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്ക് രണ്ടു വിഭാഗങ്ങളിലായി ചിത്രരചനമത്സരവും നടന്നു.
ലുലു മുറബ്ബയുടെ ഒൗദ്യോഗിക വക്താവ് അബ്ദുൽ അസീസ് ഖഹ്ത്വാനി പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ഇസ്ഹാഖ് നിലമ്പൂർ കാമ്പയിൻ തീം ആർട്ട് അനാച്ഛാദനം ചെയ്തു. കുട്ടികൾ വരച്ച ചിത്രങ്ങൾ ജബ്ബാർ പാലത്തിങ്ങലിെൻറ നേതൃത്വത്തിലുള്ള സംഘം വിധിനിർണയം നടത്തി. വിവിധ കാറ്റഗറിയിലായി ദിൻ തന്നസി, മുഹ്മിന സുൽത്താന (ഒന്നാം സമ്മാനം), റിദ ഫാത്വിമ, നബീഹ മഹീൻ (രണ്ടാം സമ്മാനം) എന്നിവർ വിജയികളായി. ഏറ്റവും മികച്ച ചിത്രത്തിന് ലുലുവിെൻറ പ്രത്യേക സമ്മാനമായി സ്വർണമെഡൽ സമ്മാനിച്ചു.
റിയാദ് അവന്യൂ മാൾ മാനേജർമാരായ ലാലു വർക്കി, സാദിഖ് ശൈഖ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹംദ സാജിദ്, ഹാദിയ സാജിദ്, നൈഷാൻ മുഹമ്മദ്, സലീം ചാലിയം എന്നിവർ അവതാരകരായി. ജുനൈദ് മമ്പാടിന് ഷാജഹാൻ ചളവറ, അബ്ദുൽ അസീസ് ഖഹ്ത്വാനി എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. വാസിഖ് നല്ലളം, സഹദ് റഹ്മാൻ കോട്ടപ്പുറം, റിയാസ് കോട്ടപ്പുറം, യൂനുസ് നിലമ്പൂർ, ഇഖ്ബാൽ കോടക്കാടാൻ, ഫൈറൂസ് വടകര, ഷാനിത്ത് തിരുവണ്ണൂർ, ബാസിം മുക്കം, സഹീർ പൊന്നാനി, കെ.കെ. സബീൽ, കെ.കെ. നിജാദ്, നാസർ പാലക്കാട്, നൗഫൽ പാണക്കാട്, സജീബ്, നിബാബ്, അസീം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. റഉൗഫ് പൈനാട്ട് സ്വാഗതവും ഐ.എം.കെ. അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.