ജിദ്ദ: ഫ്ലോറിഡയിലെ നേവൽ ബേസിൽ മൂന്ന് യു.എസ് പൗരന്മാരെ സൗദി പൗരനായ ഏവിയേഷൻ വിദ്യാർഥി വെടിവെച്ചുെകാന്ന സംഭവത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അഗാധ ദുഃഖവും അമർഷവും രേഖപ്പെടുത്തി.
കുറ്റവാളി സൗദി അറേബ്യയെ പ്രതിനിധാനം ചെയ്യുന്നിെല്ലന്ന് സൽമാൻ രാജാവ് ട്രംപുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. സൗദി അറേബ്യ അമേരിക്കയോടൊപ്പമാണ്.
അമേരിക്കൻ ജനതയെ ബഹുമാനിക്കാത്തയാളാണ് കുറ്റവാളി. അയാൾ സൗദിയെ പ്രതിനിധാനം ചെയ്യുന്നില്ല. സൗദി ജനത ഇൗ കാടൻ നടപടിയിൽ അമർഷം പ്രകടിപ്പിക്കുന്നതായും രാജാവ് പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് അനുശോചനം നേർന്ന രാജാവ് പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കെട്ട എന്ന് ആശംസിച്ചു.
വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒമ്പതു പേർക്കാണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്. മുഹമ്മദ് സഇൗദ് അൽ ഷംറാനി എന്ന സൗദി യുവാവാണ് വെടിവെച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.