ജിദ്ദ: ചൊവ്വാഴ്ചയുണ്ടായ മഴയിൽ വെള്ളക്കെട്ടിൽ കാറിനുള്ളിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തിയ ഫിലിപ്പൈൻ പൗരനെ മതാർ ഖദീം കാൾ ആൻറ് ഗൈഡൻസ് ഒാഫീസ് ആദരിച്ചു. സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുന്ന ദാവൂദ് ശരീഫ് ഇൻദ എന്ന ഫിലിപൈനിയെയാണ് ജാലിയാത്ത് ഒാഫീസ് ക്യാഷ് പ്രൈസും ഉപഹാരവും നൽകി ആദരിച്ചത്. ഇയാൾക്കും ഭാര്യക്കും ഹജ്ജിന് സൗകര്യമൊരുക്കും.
കാലിന് അസുഖമുള്ള വൃദ്ധനെയാണ് ദാവൂദ് രക്ഷപ്പെടുത്തിയതെന്ന് കാൾ ആൻറ് ഗൈഡൻസ് ഒാഫീസ് പബ്ലിക് റിലേഷൻ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ മീറാബി പറഞ്ഞു. മനുഷ്യത്വപരമായ സേവനമാണ് ഇയാൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒാഫീസ് എക്സിക്യൂട്ടീവ് മേധാവി ശൈഖ് ത്വലാൽ അൽഅഹ്മദി ഉപഹാരം നൽകി. കനത്ത മഴയിൽ വെള്ളത്തിൽ കുടുങ്ങിയ വൃദ്ധനെ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വെറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.