1. അപകടത്തിൽപ്പെട്ട കാർ, 2. മരിച്ച ഇഖ്‌റ നിയാസ്, അയാൻ മുഹമ്മദ് നിയാസ്
Posted On
date_range Updated On
date_range ജിദ്ദക്കടുത്തുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു
ജിദ്ദ: ജിദ്ദ ഖുലൈസിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു. തൂവലിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഉണ്ടായ റോഡപകടത്തിലാണ് ഇന്ത്യൻ കുടുംബത്തിലെ അഞ്ചു പേർ മരിച്ചത്.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മൂന്നു വിദ്യാർഥികളും കുടുംബാംഗങ്ങളുമാണ് മരിച്ചത്. മരിച്ച വിദ്യാർഥികൾ സഹോദരങ്ങളാണ്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്. യു.പി ലഖ്നൗ സ്വദേശികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.