ആ​വേ​ശ​മാ​കാ​ൻ ‘ദം​ ദം ബി​രി​യാ​ണി റോ​ഡ്​ ഷോ’; ​ബു​റൈ​ദ​യി​ൽ ഇ​ന്ന്​ രു​ചി​മേ​ള​വും ആ​ഘോ​ഷ​വും

ബു​റൈ​ദ: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി പോ​രാ​ട്ടം ഇ​നി ബു​റൈ​ദ​യി​ൽ! വ​ൻ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി കോ​ൺ​ടെ​സ്​​റ്റി​െൻറ’ ആ​വേ​ശ​ക​ര​മാ​യ റോ​ഡ്​ ഷോ ​നാ​ളെ ബു​റൈ​ദ​യി​ലെ സി​റ്റി ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ അ​ര​ങ്ങേ​റും.

മ​ത്സ​ര​ത്തി​നാ​യി ഇ​തി​ന​കം ര​ജി​സ്​​റ്റ​ർ ചെ​യ്ത രു​ചി​വി​ദ​ഗ്ധ​ർ മാ​റ്റു​ര​യ്ക്കു​ന്ന ലാ​റ്റ​റ​ൽ എ​ൻ​ട്രി മ​ത്സ​ര​മാ​ണ് ഈ ​റോ​ഡ് ഷോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പ്ര​ശ​സ്ത അ​ൽ ഹൊ​ഖൈ​ർ ഗ്രൂ​പ്​ ചീ​ഫ്​ ഷെ​ഫ്​ ടി.​കെ. മ​ഷ്​​ഹൂ​ദ്, മാ​രി​യ​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ൽ ഷെ​ഫ്​ ഫാ​സി​ൽ എ​ന്നി​വ​രാ​ണ് രു​ചി​യു​ടെ ത​മ്പു​രാ​ക്ക​ന്മാ​രെ ക​ണ്ടെ​ത്താ​ൻ വി​ധി​ക​ർ​ത്താ​ക്ക​ളാ​യെ​ത്തു​ന്ന​ത്. കേ​വ​ല​മൊ​രു പാ​ച​ക മ​ത്സ​ര​മെ​ന്ന​തി​ന​പ്പു​റം, പ്ര​വാ​സി​ക​ൾ​ക്ക് കു​ടും​ബ​സ​മേ​തം ഒ​ത്തു​ചേ​രാ​നും ആ​ഘോ​ഷി​ക്കാ​നും സാ​ധി​ക്കു​ന്ന വ​ലി​യൊ​രു സാം​സ്കാ​രി​ക-​സൗ​ഹൃ​ദ സം​ഗ​മ​മാ​യാ​ണ് ഈ ​റോ​ഡ് ഷോ ​അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

പാ​ട്ടും ഡാ​ൻ​സും സ​മ്മാ​ന​മ​ഴ​യും!

‘ഗ​ൾ​ഫ് മാ​ധ്യ​മ​വും’ മീ​ഫ്ര​ണ്ടും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന ഈ ​മെ​ഗാ ഇ​വ​ൻ​റി​ന് മാ​റ്റു​കൂ​ട്ടാ​ൻ ജ​ന​പ്രി​യ അ​വ​താ​ര​ക​ൻ സ​ജി​ൻ നി​ഷാ​നെ​ത്തും. പാ​ട്ടും നൃ​ത്ത​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക്​ കൊ​ഴു​പ്പേ​കാ​ൻ യു​വ ഗാ​യ​ക​രാ​യ അ​ക്ഷ​യ്​ സു​ധീ​ർ, അ​ഞ്​​ജ​ലി സു​ധീ​ർ, ദ​ർ​ഷി​ത്​ ര​തീ​ഷ്​ എ​ന്നി​വ​ർ വേ​ദി​യി​ൽ അ​ണി​നി​ര​ക്കും. കാ​ണി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഗെ​യി​മു​ക​ളും മ​റ്റ് ആ​ക്ടി​വി​റ്റി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ കൈ​നി​റ​യെ നേ​ടാ​നു​ള്ള സു​വ​ർ​ണ്ണാ​വ​സ​ര​വും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ, ഒ​മാ​ൻ, യു.​എ.​ഇ, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ വി​ജ​യ​ക​ര​മാ​യി ബി​രി​യാ​ണി താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി കോ​ൺ​ടെ​സ്​​റ്റ്​’ ഇ​പ്പോ​ൾ സൗ​ദി അ​റേ​ബ്യ​യി​ലും ആ​വേ​ശ​ത്തി​െൻറ പു​തി​യ വേ​ലി​യേ​റ്റം സൃ​ഷ്​​ടി​ച്ച്​ മു​ന്നേ​റു​ന്ന​ത്.

ലു​ലു, ഫ്ര​ണ്ട്‌​ലി, സി​റ്റി ഫ്ല​വ​ർ, കാ​ഫ് ലോ​ജി​സ്​​റ്റി​ക്സ്, ടാ​ക്സ് പോ​യി​ൻ​റ്, ശി​ഫ അ​ൽ ജ​സീ​റ പോ​ളി​ക്ലി​നി​ക്, ആ​ർ.​കെ.​ജി എ​ന്നി​വ​രാ​ണ് ഈ ​മെ​ഗാ ഇ​വ​ൻ​റി​െൻറ മു​ഖ്യ പ്രാ​യോ​ജ​ക​ർ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: 0573728259, 0593808043.

Tags:    
News Summary - Dum Dum Biryani Roadshow' to create excitement; A feast of flavors and celebration in Buraidah today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.