ഫോട്ടോ: ജിദ്ദ അനസ് ബിൻ മാലിക് സെൻറർ അധികൃതർ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള അനസ് ബിൻ മാലിക് മദ്രസ വേനലവധിക്കാലത്ത് 40 ദിവസത്തെ ഖുർആൻ മനഃപാഠ പദ്ധതി സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ച് മുതൽ ആഗസ്റ്റ് 14 വരെ നീളുന്ന പദ്ധതിയിൽ, ഖുർആൻ നന്നായി പാരായണം ചെയ്യാനറിയാവുന്ന 15 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കുമായിരിക്കും പ്രവേശനം. എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും സെലക്ഷനെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾക്ക് തജ്വീദിൽ പരിജ്ഞാനവും വർഷങ്ങളുടെ പ്രവൃത്തിപരിചയവുമുള്ള അറബ് വംശജരായ വിദഗ്ധ അധ്യാപക-അധ്യാപികമാരാണ് നേതൃത്വം നൽകുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് സമയം. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാൻസ്പോർട്ടേഷൻ സൗകര്യവുമുണ്ട്. മക്ക പ്രവിശ്യയിലെ ‘ജംഇയ്യതു ത്തർത്തീലിെൻറ’ ഔദ്യോഗിക ലൈസൻസോടെയാണ് സെൻറർ പ്രവർത്തിക്കുന്നത്. പ്രവേശന വിവരങ്ങൾക്ക് 0509299816, 0508939881, 0537665155 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിസ്ഡം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, സെക്രട്ടറി ഹാഫിള് ഇഖ്ബാൽ തൃക്കരിപ്പൂർ, അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.