ഫിറോസ്​ കുന്നംപറമ്പിലിനെ കാണാൻ ജിദ്ദയിൽ വൻ ജനസഞ്ചയം

ജിദ്ദ: സാന്ത്വന പ്രവർത്തകൻ ഫിറോസ്​ കുന്നംപറമ്പലിനെ കാണാൻ ജിദ്ദയിൽ ഒത്തുകൂടിയത്​ റെക്കോർഡ്​ ജനക്കൂട്ടം. ഉ ംറ നിർവഹിക്കാൻ എത്തിയ ഫിറോസിന്​ വെള്ളിയാഴ്​ച രാത്രി ശറഫിയ ഇമ്പാല ഗാർഡനിൽ എടത്തനാട്ടുകരക്കാരുടെ കൂട്ടായ്​മ യായ ‘ജീവ’ സ്വീകരണം സംഘടിപ്പിച്ചിരുന്നു. വിവരമറിഞ്ഞെത്തിയത്​ അസാധാരണ ജനക്കൂട്ടമായിരുന്നു. ഷറഫിയ അടുത്ത കാലത് തൊന്നും കാണാത്ത ജനസഞ്ചയത്തിന്​ മുന്നിൽ വേദിയിൽ ഫിറോസ്​ വീർപുമുട്ടി. ജനക്കൂട്ടത്തിൽ നിന്ന്​ വളരെ പാടുപെട്ട ാണ്​ ഫിറോസിനെ സംഘാടകർ വേദിയിൽ എത്തിച്ചത്​.

ജിദ്ദയിലെ പരിപാടി ‘ജീവ’ ഭാരവാഹികൾ സാമൂഹികമാധ്യമങ്ങളിലൂടെ മാ ത്രമാണ്​ അറിയിച്ചിരുന്നത്​. പരിപാടിയുടെ സമയം അറിയാത്തതിനാൽ ജിദ്ദയുടെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ജുമുഅക്ക് ശേഷം തന്നെ ഓഡിറ്റോറിയത്തിൽ എത്തി. സന്ധ്യയോടെ ഒാഡിറ്റോറിയത്തി​​​െൻറ മുറ്റം നിറഞ്ഞു കവിഞ്ഞതിനാൽ ലൈവ് സ്ക്രീനുകൾ സജ്ജമാക്കി. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ മുഴുവൻ ഹാളുകളിലും ഹോട്ടലിന് പുറത്തും ജനം നിറഞ്ഞു. ഉംറ നിർവഹിക്കാൻ വ്യാഴാഴ്ച രാത്രിയോടെയാണ്​ ഫിറോസ്​ മക്കയിലെത്തിയത്​. ഉംറ നിർവഹിച്ചതിന് ശേഷം ഫെയ്സുബുക്കിൽ ലൈവ് വന്നിരുന്നു.

താമസത്തിനടക്കം പ്രതീക്ഷിക്കാത്ത സൗകര്യങ്ങളാണ് ലഭിച്ചത് എന്ന്​ ഫിറോസ്​ പറഞ്ഞു. മക്കയിൽ എത്തിയപ്പോഴും എയർപോർട്ടിലും മലയാളികൾ വൻ സ്വീകരണമാണ് തന്നത്. ജീവിതത്തിൽ സുഖങ്ങൾ മാത്രം തേടിപ്പോയിട്ട് കാര്യമില്ല. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോഴാണ് അത് യാഥാർഥ ജീവിതമാകുന്നത്. സത്യ സന്ധമായി ജീവിക്കുമ്പോൾ കിട്ടുന്നത് വലിയ ബന്ധങ്ങളാണ്. ഇവിടെ കിട്ടിയ സ്വീകരണം ഞാൻ ചെയ്ത നന്മയുടെ പ്രതിഫലമായാണ് കാണുന്നത്. ഒരാളുടെ ശരീരത്തിലേക്കല്ല, മനസ്സിലേക്കാണ് അള്ളാഹു നോക്കുന്നത്. നുക്കെല്ലാവർക്കും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ഫേസ്ബുക്​ ലൈവിൽ പറഞ്ഞു.

നിരവധി സംഘടനകളുടെ സഹായങ്ങളും പാരിതോഷികങ്ങളും ഉപഹാരങ്ങളും ചടങ്ങിൽ വെച്ച് ഫിറോസിന് കൈമാറി. ഫിസറോസിന്​ വീടൊരുക്കാൻ പ്രവാസികൾ ജിദ്ദ ബഖാല കുട്ടായ്​മ 666666 രൂപയും ഗ്ലോബൽ പ്രവാസി വെൽഫെയർ അസോസിയേഷൻ 222222 രൂപയും ഉപഹാരമായി നൽകി. മറ്റ്​ പല സംഘടനകളും ഫിറോസിന്​ വീട്​ ഒരുക്കാൻ സമ്മാനമായി തുക നൽകി. പണം ഫിറോസി​​​െൻറ കൈയിൽ നൽകില്ലെന്നും നാട്ടിൽ വീ ടുവെച്ച്​ നൽകുകയേയുള്ളൂവെന്നും സംഘാടകർ പറഞ്ഞു. കാശ്​ കൈയിൽ കൊടുത്താൽ അത്​ മറ്റാർക്കെങ്കിലും സംഭാവന നൽകി അദ്ദേഹത്തി​​​െൻറ വീട്​ യാഥാർഥ്യമാവില്ല എന്ന കാരണത്താലാണ്​ അങ്ങനെ തീരുമാനിച്ചത്. അത്​ അങ്ങനെ മതിയെന്ന്​ ഫിറോസ്​ പരസ്യമായി സമ്മതിക്കുകയും ചെയ്​തു.

താൻ മറ്റുള്ളവർക്ക്​ വേണ്ടി നടത്തുന്ന സഹായാഭ്യർഥനകൾക്ക്​ ഏറ്റവും കുടുതൽ പ്രതികരണം ഉണ്ടാവുന്നത്​ സൗദിയിൽ നിന്നാണെന്ന്​ ഫിറോസ്​ പറഞ്ഞു. നാട്ടിലെ സാമൂഹികപ്രവർത്തനത്തി​​​െൻറ അനുഭവങ്ങൾ പങ്കുവെച്ചശേഷം സദസ്സി​​​െൻറ നിർബന്ധത്തിന്​ വഴങ്ങി ‘മൊഞ്ചുള്ള പെണ്ണല്ലേ..... എന്ന പാട്ടി​​​െൻറ ഏതാനും വരികൾ പാടിയാണ്​ പരിപാടി അവസാനിപ്പിച്ചത്​.

Tags:    
News Summary - Firos Kunnamparambil -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.