???????? ???????? ?????????????? ??????????????????? ?????????

ദമ്മാം പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്​നിബാധ

ദമ്മാം: ദമ്മാമിൽ പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്​നിബാധ. ഞായറാഴ്ച ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ്​ സംഭവം. ആളപായമില്ല. സംഭവം അട്ടിമറിയല്ലെന്നും​ രേഖകളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിൽ സുരക്ഷിതമാണെന്നും ഒന്നും നഷ്​ടപ്പെട്ടിട്ടില്ലെന്നും പബ്ലിക്​ പ്രോസിക്യൂട്ടർ ഒാഫിസ്​ അറിയിച്ചു. ബഹുനില കെട്ടിടത്തി​െൻറ എയർകണ്ടീഷൻ സംവിധാനത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത്​ കെട്ടിടത്തി​​െൻറ ഏറ്റവ​ും മുകൾ നിലയിലാണ്​ സ്​ഥാപിച്ചത്​. അലൂമിനിയം ക്ലാഡിങ് ഉള്ള കെട്ടിടമാണിത്.

അലൂമിനിയം ആവരണത്തിനിടയിലൂടെ തീ വലിയ തോതിൽ പടർന്നു പിടിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 ഒാളം ഫയർ എഞ്ചിനുകൾ എത്തി അഗ്​നി നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ്​ വക്​താവ്​ ലഫ്​.കേണൽ അബ്​ദുൽ ഹാദി അൽ ഷഹറാനി പറഞ്ഞു. അതേ സമയം സംഭവത്തെ കുറിച്ച്​ ബന്ധപ്പെട്ടവരോട്​ ഉടൻ അന്വേഷണം നടത്താൻ കിഴക്കൻ മേഖല ഗവർണർ സൗദ്​ ബിൻ നായിഫ്​ ഉത്തരവിട്ടു.

Tags:    
News Summary - fire-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.