റിയാദ്: തലസ്ഥാന നഗരയിലെ പ്രധാന കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത് ഭീതിപരത്തി. അൽ ഒലയ്യ സ്ട്രീറ്റിൽ ഫൈസലിയ ടവറിന് സമീപത്തെ കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചക്ക് തീപടർന്നത്. ടവറും പരിസരവും പുകപടലത്തിൽ മുങ്ങി. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ വൈദ്യുതി കേബിളിൽ നിന്നാണ് തീപടർന്നതെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. തീ അതിവേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.