അഗ്​നിശമന സേനയില​ും സൗദി വനിതകൾ; മാറ്റത്തിന്​ തുടക്കം അരാംകോയിൽ

ദമ്മാം: മാറുന്ന സൗദിയിൽ അഗ്​നിശമന സേനയിൽ രണ്ട്​ സ്വദേശി വനിതകളും. ആരാംകോം കമ്പനിയാണ്​ അഗ്​നിശമന രംഗത്തെ പതിവുപരിശീലന പരിപാടിയിൽ രണ്ട്​ സ്​ത്രീകളേയും ഉൾപ്പെടുത്തിയത്​​. ആദ്യമായാണ്​ അഗ്​നിശമന ജോലി രംഗത്ത്​ സൗദി സ്​ത്രീകൾ രംഗത്തുവരുന്നതെന്നും​ ഏറെ സന്തോഷത്തിന്​ വക നൽകുന്ന കാര്യമാണിതെന്നും ​പ്രോഗ്രാം മേധാവി ഗസാൻ അബുൽഫറജ് പറഞ്ഞു. അഗ്​നിശമന വിഭാഗത്തിൽ ചേരുകയെന്നത്​ വലിയ സ്വപ്​നമായിരുന്നുവെന്നും ഇപ്പോഴത്​ യഥാർഥ്യമായെന്നും പരിശീലനം നേടിയ ജാസി അൽ ദോസരി പറഞ്ഞു.

പിതാവ്​ അഗ്​നിശമന ജോലിക്കാരാനായിരുന്നു. കുടുംബത്തിലൊരാൾ ആ പാത പിന്തുടരുന്നതിൽ പിതാവ്​ അഭിമാനം കൊള്ളുന്നതായും അവർ പറഞ്ഞു. കമ്പനിയിലെ അഗ്​നിശമന ജോലിക്കാരിൽ ഒരാളാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി പരിശീലനം പൂർത്തിയാക്കിയ വനിത അബീർ അൽജബർ പറഞ്ഞു. സ്​ത്രീകൾക്ക്​ കൂടി അഗ്​നിശമന രംഗത്ത്​ പരിശീലനം നൽകുന്നതി​ലൂടെ ജോലികളിൽ എല്ലാവർക്കും തുല്യ അവസരം നൽകുകയാണ്​ ആരാംകോ ചെയ്​തിരിക്കുന്നതെന്നും അവർ പറഞ്ഞു.

Tags:    
News Summary - fire force-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.