Posted On
date_range Updated On
date_range കളമശ്ശേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് കെ.എം.സി.സി ധനസഹായം
ദമ്മാം: കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് സൗദി അൽ ഖോബാർ കെ.എം.സി.സിയുടെ ധനസഹായം. കേന്ദ്ര കമ്മിറ്റി 2026 വാർഷിക റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഹായം കൈമാറിയത്.
എറണാകുളം മെഡിക്കൽ കോളജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ് അടക്കമുള്ള വൈവിധ്യമാർന്ന ആതുര സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ.
ചടങ്ങിൽ സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവയിൽ നിന്ന് ട്രസ്റ്റ് വൈസ് ചെയർമാൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ ധനസഹായ തുക ഏറ്റുവാങ്ങി. മുസ്ലിം ലീഗ് കളമശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും അൽ ഖോബാർ കെ.എം.സി.സി സ്ഥാപക ജനറൽ സെക്രട്ടറിയുമായ അഷറഫ് പാനായിക്കുളം ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.