മുൻ പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരാൻ എക്​സിറ്റ് രേഖ ഹാജരാക്കണം

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോയ വിദേശികൾക്ക് വീണ്ടും തിരിച്ചുവരണമെങ്കിൽ പഴയ എക്സിറ്റ് പേപ്പർ സമർപ്പിച്ചാലേ പുതിയ വിസ സ്റ്റാമ്പ് ചെയ്തു നൽകുകയുള്ളൂയെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ട്രാവൽ ഏജൻസികൾക്കാണ് ഇതു സംബന്ധിച്ച സർക്കുലർ നൽകിയത്.

ജനുവരി മാസം ഏഴ് മുതൽ പുതിയ നിബന്ധന നടപ്പിലാവും. നേരത്തെ സൗദിയിൽ ജോലി ചെയ്ത് ഫൈനൽ എക്സിറ്റിൽ പോയവർക്കാണ് നിയമം ബാധകം. സൗദി പാസ്പോർട്ട് വിഭാഗത്തിൽ നിന്ന് ലഭിച്ച രേഖയോ, മുഖീം സിസ്റ്റത്തിൽ നിന്നുള്ള ഫൈനൽ എക്സിറ്റ് പേപറോ ആണ് സമർപ്പിക്കേണ്ടത്.

Tags:    
News Summary - Final Exit proof for reentry - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.