ഡോ. ​സാ​ലി​ഹ് ബി​ൻ ഹ​മ​ദ് അ​ൽ-​തു​വൈ​ജി​രി  

മനുഷ്യക്കടത്തിനെതിരായ പോരാട്ടം സാമൂഹിക സുരക്ഷക്ക് -അറബ് റെഡ് ക്രസന്റ്

യാംബു: ആളുകളെ അനുവദനീയ മാർഗങ്ങളിലൂടെയല്ലാതെ രാജ്യത്തേക്ക് കടത്തുന്ന 'മനുഷ്യക്കടത്തി'നെതിരെ പോരാടുന്നത് സാമൂഹിക വികസനത്തിനും രാജ്യസുരക്ഷക്കും അനിവാര്യമാണെന്ന് അറബ് റെഡ് ക്രസന്റ് ആൻഡ് റെഡ്ക്രോസ് ഓർഗനൈസേഷൻ (ആർകോ) സെക്രട്ടറി ജനറൽ ഡോ. സാലിഹ് ബിൻ ഹമദ് അൽ-തുവൈജി.

ബലപ്രയോഗത്തിലൂടെ ഒരു രാജ്യത്തുനിന്ന് ആളുകളെ റിക്രൂട്ട്മെന്റ് ചെയ്യൽ, അതിനായി ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ, നിയമലംഘനം നടത്തിയവർക്ക് അഭയം നൽകൽ, അവരെ സ്ഥാപനങ്ങളിലേക്ക് സ്വീകരിക്കൽ എന്നിവയെല്ലാം മനുഷ്യക്കടത്തിന്റെ പരിധിയിലെ ശിക്ഷാനടപടികൾക്ക് കാരണമാകും.

ജൂലൈ 30ലെ മനുഷ്യക്കടത്ത് വിരുദ്ധദിനം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചതാണെന്നും മനുഷ്യക്കടത്ത് കുറ്റകൃത്യം ഓർക്കാനും അതിനെ കുറിച്ച് ബോധവത്കരണം നടത്താനുമുള്ള അവസരമാണെന്നും സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും വ്യാപനവും സാമ്പത്തിക സ്ഥിതിയിലെ അപചയവുമാണ് ഈ കുറ്റകൃത്യത്തിന്റെ വ്യാപനത്തിന് ഒരു കാരണം. നിയമവിരുദ്ധ തൊഴിലാളികൾ, യുദ്ധങ്ങൾ, സായുധ സംഘട്ടനങ്ങൾ, സമൂഹങ്ങളിൽ കുറ്റകൃത്യങ്ങളുടെ വ്യാപനം, അതിർത്തികൾ സംരക്ഷിക്കാനുള്ള രാജ്യങ്ങളുടെ കഴിവില്ലായ്മ, ചില രാജ്യങ്ങളുടെ അഭയാർഥികളുടെയും ആഭ്യന്തര, ബാഹ്യ കുടിയേറ്റത്തിന്റെയും നിരക്കിലെ വർധന എന്നിവക്ക് ആഗോളതലത്തിൽതന്നെ പരിഹാരം വേണ്ടതുണ്ട്. മനുഷ്യവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സുരക്ഷയെ പിന്തുണക്കുന്നതിനുമായി ഈ കുറ്റകൃത്യത്തെ നേരിടാൻ ലോകമെമ്പാടുമുള്ള ഗവൺമെന്റുകളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - fight against human trafficking is for social security - Arab Red Crescent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.