'ഹയാ'കാർഡ് ഉള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതി

ജിദ്ദ: ഖത്തറിൽ നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിനുള്ള 'ഹയാ' കാർഡ്​ കൈവശമുള്ളവർക്ക്​ ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനുമുള്ള അനുമതി പ്രാബല്യത്തിലായി. വെള്ളിയാഴ്​ച (നവംബർ 11) മുതൽ ഇതു പ്രാബല്യത്തിൽ വന്നതായി പ്രദേശികമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഹയാ കാർഡ് വിസയ്ക്ക് ചില നിയന്ത്രണങ്ങളുണ്ടെന്ന് സൗദി അധികൃതർ വിശദീകരിച്ചു.​ അത് സൗജന്യമാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഇലക്ട്രോണിക് വിസ സേവന പ്ലാറ്റ്‌ഫോമിൽ അതിനായുള്ള ഇ-സേവനങ്ങളുടെ ചെലവ് രാജ്യമാണ്​ വഹിക്കുന്നത്​. 'ഹയാ' കാർഡ് ഉടമകൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വിസ നൽകുന്നതിന് പകരമായി അത് ലഭിക്കും. 'ഹയാ' കാർഡ് ഉടമകൾ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടതുണ്ട്. അത് വിസ പ്ലാറ്റ്‌ഫോം വഴി നേടാനാകും. 2022 ഡിസംബർ 18 ന് ലോകകപ്പി​െൻറ അവസാന ദിവസം വരെ ഹയ വിസയ്ക്ക് സാധുതയുണ്ടാകും. അത്​ ഒരു മൾട്ടി-എൻട്രി വിസയാണ്. ഉടമയ്ക്ക് അതി​െൻറ സാധുത കാലയളവിൽ എപ്പോൾ വേണമെങ്കിലും രാജ്യത്ത്​ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. ഖത്തറിലേക്ക്​ മുൻകൂർ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയില്ലെന്നും സൗദി അധികൃതർ പറഞ്ഞു.

Tags:    
News Summary - Fifa World Cup: Hayya Card holders can perform Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.