അൽ ഹിലാൽ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച കളിയിൽനിന്ന്
റിയാദ്: 2025ലെ ഫിഫ ക്ലബ് ലോകകപ്പ് 16ാം റൗണ്ടിൽ സൗദിയിലെ പ്രശസ്ത ക്ലബ് അൽ ഹിലാൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. മാഞ്ചസ്റ്റർ സിറ്റിയെ മൂന്നിനെതിരെ നാലു ഗോളിന് തോൽപിച്ചാണ് അൽ ഹിലാൽ ക്ലബ് ചരിത്രവിജയം നേടിയത്. സൗദി ഫുട്ബാളിന്റെ ഈ നേട്ടം അഭിമാനകരമാണെന്ന് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ അഭിനന്ദിച്ചു.
ക്ലബ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതിന് ഞങ്ങളുടെ ദേശീയ പ്രതിനിധിയായ അൽ ഹിലാൽ ക്ലബ്ബിനെ ഞാൻ അഭിനന്ദിക്കുന്നു. അവരുടെ മികച്ച പ്രകടനവും വിജയവും ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള സൗദി ഫുട്ബാളിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കായിക മന്ത്രി പറഞ്ഞു. വരും റൗണ്ടുകളിൽ അൽ ഹിലാലിന് ആശംസകൾ നേരുന്നു. ക്ലബ് തുടർന്നും തിളങ്ങട്ടെയെന്നും കായിക മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.