?????? ??????

ദമ്മാം ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ ഫവാദ് ശരീഫ് നിര്യാതനായി 

ദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ ഫവാദ് ശരീഫ് അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. സ്‌കൂളി​ൽ ബോയ്സ് വിഭാഗത്തിലെ ബയോളജി അധ്യാപകനായിരുന്നു. ഹൈദരാബാദ് സ്വദേശിയാണ്. 

അൽഖോബാർ ഓർബിറ്റ് സ്‌കൂൾ അധ്യാപിക സഹ്‌റ സുൽത്താനയാണ് ഭാര്യ. നാല് മക്കളുണ്ട്. രണ്ട് പേർ നാട്ടിൽ പഠിക്കുന്നു. മറ്റു രണ്ടുപേർ ദമ്മാം ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളാണ്. 23 വർഷമായി ഇന്ത്യൻ സ്‌കൂളിലെ അധ്യാപകനായ ഫവാദ് ശരീഫ് മലയാളി സമൂഹവുമായി ഹൃദ്യമായ ബന്ധം നിലനിർത്തിയിരുന്നു.

ഇദ്ദേഹത്തി​​െൻറ  വിയോഗം പരിചിതർക്കും സ്‌കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒപ്പം പൂർവ വിദ്യാർഥികളടക്കമുള്ളവരേയും ദുഃഖത്തിലാഴ്ത്തി. സ്‌കൂളി​​െൻറ ഓൺലൈൻ ക്ലാസുകൾ നിർത്തിവെച്ച് അധ്യാപകരും വിദ്യാർഥികളും ഫവാദ് ശരീഫിന് അന്ത്യോപചാരം അർപ്പിച്ചു. സ്‌കൂളില മലയാളി രക്ഷിതാക്കളുടെ കൂട്ടായ്‌മയായ ‘ഡിസ്‌പാക്’ ഫവാദ് ശരീഫി​​െൻറ നിര്യാണത്തിൽ അനുശോചിച്ചു. 

Tags:    
News Summary - fawad shareef passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.