പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മാസ് തബൂക്ക് സനാഇയ്യ യൂനിറ്റ് ജീവകാരുണ്യ വിഭാഗം കൺവീനർ കണ്ണൻ പാണക്കടക്ക് സംഘടന യാത്രയയപ്പ് നൽകിയപ്പോൾ
തബൂക്ക്: 27 വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് മടങ്ങുന്ന മാസ് തബൂക്ക് സനാഇയ്യ യൂനിറ്റ് ജീവകാരുണ്യ വിഭാഗം കൺവീനർ കണ്ണൻ പാണക്കടക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. യൂനിറ്റ് സെക്രട്ടറി ഷമീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, പ്രസിഡന്റ് റഹീം ഭരതന്നൂർ, സെക്രട്ടറി ഉബൈസ് മുസ്തഫ, ശിവദാസ്, ജോസ്, സന്തോഷ്, രാജേന്ദ്രൻ, ഷിബു, ജഗൻ തുടങ്ങിയവർ സംസാരിച്ചു. സണ്ണി സ്വാഗതവും ലിയോൺ നന്ദിയും പറഞ്ഞു. കാൽനൂറ്റാണ്ടുകാലമായി തബൂക്ക് സനാഇയ്യയിൽ വർക്ക് ഷോപ് ജീവനക്കാരനാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ കണ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.